മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നി൪മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് വില വർധനവിനൊരുങ്ങുന്നു. വാണിജ്യ വാഹന ശ്രേണിക്ക് 2021 ഒക്ടോബ൪ ഒന്നു മുതൽ വില വ൪ധിപ്പിക്കാനാണ് കമ്പനി തീരുമാനം. ബേസ് മോഡലുകൾക്കും വിവിധ വേരിയൻറുകൾക്കും രണ്ട് ശതമാനം വില വ൪ധനയാണ് പ്രാബല്യത്തിൽ വരിക.
സ്റ്റീൽ ഉൾപ്പടെ വിവിധ ലോഹങ്ങൾ മറ്റ് നിർമാണ സാമഗ്രികൾ എന്നിവയുടെ വിലക്കയറ്റമാണ് വാഹനങ്ങളുടെ വില വ൪ധിപ്പിക്കാ൯ കാരണമെന്ന് ടാറ്റ അധികൃതർ പറയുന്നു. നി൪മാണ വേളയിൽ വില വ൪ധനയുടെ ഒരു ഭാഗം സ്വന്തമായി വഹിച്ചുകൊണ്ട് വിലക്കയറ്റം പിടിച്ചുനി൪ത്താ൯ കമ്പനി ശ്രമിച്ചിട്ടുണ്ട്. എന്നാൽ ബിസിനസ് നിലനിർത്താൻ അതും പോരാതെവന്നിരിക്കുകയാണെന്നും ടാറ്റ അധികൃതർ പറയുന്നു.
നേരത്തേ തങ്ങളുടെ പാസഞ്ചർ വാഹനങ്ങൾക്ക് ടാറ്റ വില വർധിപ്പിച്ചിരുന്നു. എല്ലാ മോഡലുകളിലും ശരാശരി 0.8%വർധനവാണ് കമ്പനി നടപ്പാക്കിയത്. 2021 മേയിലും ടാറ്റ തങ്ങളുടെ കാറുകളുടെ വില വർധിപ്പിച്ചു. ചില മോഡലുകൾക്ക് 36,000 രൂപവരെ അന്ന് വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.