വീണ്ടും ഞെട്ടിച്ച്​ ടാറ്റ; സഫാരിക്കായി ഒരുക്കിയത്​ ഇന്ത്യയിലെ ഏറ്റവും വലിയ പരസ്യബോർഡ്​

പുതിയ സഫാരിയുടെ പ്രചാരണത്തിനായി ടാറ്റ മോട്ടോഴ്‌സ് തയാറാക്കിയ പരസ്യബോർഡ്​ കണ്ട്​ ​െഞട്ടി വാഹനപ്രേമികൾ. മുംബൈ-പുണെ എക്സ്പ്രസ് ഹൈവേയിലാണ്​ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പരസ്യബോർഡ്​ സ്ഥാപിച്ചത്​.

ഹോർഡിംഗിന്​ 225 അടിയിലധികം വീതിയും 125 അടി ഉയരവുമുണ്ട്. 265 ടൺ സ്റ്റീലാണ്​ ഇത്​ നിർമിക്കാനായി ഉപയോഗിച്ചിട്ടുള്ളത്​. വാഹനത്തിന്‍റെ രൂപവും സഫാരി എന്ന ഭീമൻ എഴുത്തുമാണ്​ ഇതിലുള്ളത്​.


ഹോർഡിംഗിന്‍റെ മൊത്തം വിസ്തീർണ്ണം 28,000 ചതുരശ്ര അടി വരും. നേരത്തെ ഇതേസ്​ഥലത്ത്​ ടാറ്റ ഹാരിയറിന്‍റെ സമാന രീതിയിലുള്ള ബോർഡ്​ വെച്ചിരുന്നു. അതിനേക്കാൾ 500 ചതുരശ്ര അടി കൂടുതലുണ്ട്​ പുതിയ ബോർഡിന്​.

പുതിയ സഫാരി അടിസ്ഥാനപരമായി ഹാരിയറിന്‍റെ ഏഴ്​ സീറ്റുള്ള പതിപ്പാണ്. ലാൻഡ് റോവർ ഒരുക്കിയ ഒമേഗാർക്ക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് രണ്ട്​ വാഹനവും. 2.0 ലിറ്റർ, 4 സിലിണ്ടർ ഡീസൽ എൻജിനാണ് സഫാരിക്ക്​ കരുത്തേകുന്നത്​. ആറ്​ സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർ ബോക്​സുകൾ ഈ എസ്‌.യു.വി വാഗ്ദാനം ചെയ്യുന്നു.

Tags:    
News Summary - Tata shocks again; The largest billboard in India for safaris

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.