315 കിലോമീറ്റർ റേഞ്ചുള്ള പുതിയ ടിഗോർ ഇ.വി അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്. നാല് വേരിയന്റുകളിൽ വാഹനം ലഭ്യമാണ്. 12.49 ലക്ഷം രൂപയിൽ (എക്സ്-ഷോറൂം) തുടങ്ങി 13.75 ലക്ഷം രൂപ വരെയാണ് വില.നിലവിൽ നെക്‌സോൺ, ടിഗോർ, ടിയാഗോ എന്നീ മോഡലുകൾക്കാണ് ഇവി പതിപ്പുകളുള്ളത്.
ഇൗ വർഷം ഏപ്രിലിൽ കർവ്, അവ്നിയ എന്നീ രണ്ട് ഇവികളുടെ കൺസെപ്റ്റ് പതിപ്പ് കമ്പനി പ്രദർശിപ്പിച്ചു. ഇവ 2025 ഓടെ പുറത്തിറക്കും. 2026 ഓടെ ടാറ്റ മോട്ടോഴ്‌സിന് 10 ഇലക്ട്രിക് മോഡലുകൾ ഉണ്ടാകുമെന്നാണ് കമ്പനി നൽകുന്ന വിവരം.
55 കെ.ഡബ്ല്യൂ /170 എൻ.എം മോട്ടർ, െഎ.പി 67 റേറ്റു ചെയ്ത 26 കെ.ഡബ്ല്യൂ.എച്ച് ലിക്വിഡ്-കൂൾഡ് ബാറ്ററിയുമായി ബന്ധിപ്പിച്ചാണ് പുതിയ ടിഗോർ ഇവിക്ക് കരുത്തേകുന്നത്. ഓട്ടോ ഹെഡ്‌ലാമ്പുകൾ, ക്രൂയിസ് കൺട്രോൾ, ലെതറിൽ പൊതിഞ്ഞ സ്റ്റിയറിങ്, റെയിൻ സെൻസിങ് വൈപ്പറുകൾ എന്നിങ്ങനെ പുതിയ ഫീച്ചറുകൾ വാഹനത്തിലുണ്ട്. കൂടാതെ, മൾട്ടി-മോഡ് റീജൻ, കണക്റ്റഡ് കാർ ടെക് - സെഡ് കണക്ട്, സ്മാർട്ട് വാച്ച് കണക്റ്റിവിറ്റി, ടയർ പഞ്ചർ റിപ്പയർ കിറ്റ് എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി കമ്പനി വാഗ്ദാനം ചെയ്യുന്നു.
വേരിയന്റ് അടിസ്ഥാനത്തിലുള്ള പുതിയ ടാറ്റ ടിഗോർ ഇ.വിയുടെ വില (എക്സ്-ഷോറൂം)-
എക്സ്.ഇ - 12.49 ലക്ഷം
എക്സ്.ടി - 12.99 ലക്ഷം
എക്സ്.ഡെഡ് പ്ലസ് - 13.49 ലക്ഷം
എക്സ്.സെഡ് പ്ലസ് എൽ.യു.എക്സ് - 13.75 ലക്ഷം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.