ടെസ്ലയുടെ ഇലക്ട്രിക് സെഡാൻ മോഡൽ 3 ഗിന്നസ് ബുക്കിൽ ഇടംപിടിച്ചു. ലോകത്തിലെ ഏറ്റവും വേഗത്തിൽ ചാർജാവുന്ന ഇലക്ട്രിക് കാറെന്ന റെക്കോഡാണ് മോഡൽ 3യെ തേടിയെത്തിയത്.
സീറോ കാർബൺ വേൾഡ് ചാരിറ്റി എന്ന സംഘടനയാണ് മോഡൽ 3യുടെ ചാർജിങ്ങിൽ പുതിയ റെക്കോർഡ് കുറിച്ചത്. കേവലം ഒരു മണിക്കൂർ 31 മിനിറ്റ് 32 സെക്കൻഡ് ചാർജ് ചെയ്ത് 1,376.3 കിലോ മീറ്ററാണ് മോഡൽ 3 ഉപയോഗിച്ച് ഇവർ സഞ്ചരിച്ചത്.
150kw ടെസ്ല സൂപ്പാർ ചാർജ് സ്റ്റേഷനിലാണ് കാർ ചാർജ് ചെയ്തത്. യു.കെയിൽ കാർബൺ ഡൈ ഓക്സൈഡിൻെറ അളവ് കുറക്കുകയെന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന സംഘടനയാണ് സീറോ കാർബൺ വേൾഡ്. ഇലക്ട്രിക് വാഹനങ്ങളുടെ 700 ചാർജിങ് സ്റ്റേഷനുകൾക്കാണ് ഇവർ പണം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.