സനന്ദിന്റെ മക്കളായ മാനവ് ഇൻഡോയും അഭിനവ് ഇൻഡോയും വാഹനം ഏറ്റുവാങ്ങിയപ്പോൾ

പൃഥ്വിരാജിന്റെ ലംബോർഗിനിയുടെ മുതലാളി ഇനി കോഴിക്കോട്ടുകാരൻ

നടൻ പൃഥ്വിരാജിന്റെ ലംബോർഗിനി ഹുറാക്കാൻ ഇനി കോഴിക്കോട്ടെ നിരത്തുകളിലൂടെ ചീറിപായും. കോഴിക്കോട് സ്വദേശിയും ഇൻഡോ ഇലക്ട്രിക് മാർട്ട് ഉടമയുമായ വി.സനന്ദാണ് പ്രീമിയം കാർ ഡീലറായ റോയൽഡ്രൈവിന്‍റെ കോഴിക്കോട് ഷോറൂമിൽനിന്ന് വാഹനം സ്വന്തമാക്കിയത്.

ലംബോർഗിനിയുടെ എസ്.യു.വിയായ ഉറൂസ് വാങ്ങിയപ്പോഴാണ് ഹുറാക്കാന്റെ എൽ.പി 580 എന്ന റിയർ വീൽ ഡ്രൈവ് മോഡൽ റോയൽഡ്രൈവിന് പൃഥ്വിരാജ് കൈമാറിയത്. നാലരക്കോടിയോളം രൂപ ഹുറാക്കാന് വിലയുണ്ട്. 2018ലാണ് പൃഥ്വിരാജ് ഹുറാക്കാൻ സ്വന്തമാക്കിയത്.

വാഹനം ഓടിയത് വെറും 1100 കിലോമീറ്റർ മാത്രം. 572 ബി.എച്ച്.പി കരുത്തും 540 എൻ.എം ടോർക്കും ഉൽപാദിപ്പിക്കുന്ന 5.2 ലീറ്റർ നാച്ചുറലി ആസ്പിരേറ്റഡ് വി 10 എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം.

7 സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനാണുള്ളത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വേണ്ടതോ വെറും 3.4 സെക്കൻഡ് മാത്രം. 320 കിലോ മീറ്ററാണ് ഈ സൂപ്പർ കാറിന്‍റെ പരമാവധി വേഗം.

Tags:    
News Summary - The boss of Prithviraj's Lamborghini is now from Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.