കോലുമിഠായിയുടെ വിലയിൽ ഒരു ലിറ്റർ പെട്രോൾ കിട്ടുന്ന രാജ്യം; ശരിക്കും 'അച്ഛേ ദിൻ' ഇവർക്കല്ലേ

മോദി സർക്കാരി​െൻറ ആദ്യകാല പരസ്യവാചകങ്ങളിൽ ഒന്നായിരുന്നു 'അ​ച്ഛേ ദിൻ ആയേഗ'എന്നത്​. നല്ല ദിവസങ്ങൾ വരാൻ പോകുന്നു എന്നാണിതി​െൻറ​ അർഥം. 50 രൂപക്ക്​ പെട്രോളും ഡീസലും കിട്ടും എന്നും പ്രചരണങ്ങളുണ്ടായി. മോദി ഭരണത്തിലേറി ഏഴ്​ വർഷം പിന്നിടു​േമ്പാൾ പെട്രോൾ വില 100ഉം കടന്ന്​ കുതിക്കുകയാണ്​. സംസ്​ഥാന തലസ്​ഥാനമായ തിരുവനന്തപുരത്ത്​ പെട്രോള്‍ ലിറ്ററിന് 111.15, ഡീസല്‍ 104.88 രൂപയുമാണ് വില​. കഴിഞ്ഞ ഒരു മാസത്തിനിടെ പെട്രോളിന് 9 രൂപയും ഡീസലിന് 7 രൂപയുമാണ് വർധിപ്പിച്ചത്. പാചകവാതക വിലയാക​െട്ട സിലിണ്ടറിന്​ ആയിരത്തിലെത്തി നിൽക്കുന്നു.

ഇൗ സമയത്ത്​ നമ്മെ ഏറെ മോഹിപ്പിക്കുന്ന ചില കാര്യങ്ങളാണ്​ പറയാൻ പോകുന്നത്​. ലോകത്ത് ഒന്നര രൂപയ്ക്ക് പെട്രോൾ വിൽക്കുന്ന രാജ്യമുണ്ടെന്ന് കേട്ടാൽ നാം ശരിക്കും ഞെട്ടില്ലേ. എന്നാൽ സംഗതി സത്യമാണ്. ലോകത്ത് അങ്ങിനെയൊരു രാജ്യമുണ്ട്. അവിടെയാണ്​ ഏറ്റവും കുറച്ച്​ വിലയിൽ ഇന്ധനം ലഭിക്കുന്നത്​. വെനസ്വേലയാണ്​ ആ രാജ്യം. കഷ്ടിച്ച് 0.02 ഡോളറാണ് ഇവിടുത്തെ പെട്രോളിൻറെ വില. ഇത് ഇന്ത്യൻ രൂപയിൽ 1.50 മാത്രമാണ് വരിക. നല്ലൊരു കോലുമിഠായി വാങ്ങുന്ന പൈസക്ക്​ ഒരു ലിറ്റർ പെട്രോൾ ​വെനസ്വേലയിൽ കിട്ടുമെന്ന്​ സാരം.


ഇത് വെനസ്വലയുടെ മാത്രം കാര്യമല്ല. ഇന്ത്യൻ രൂപ 10ൽ താഴെ ഒരു ലിറ്റർ പെട്രോളിന് വാങ്ങുന്ന രാജ്യങ്ങൾ വേറെയുമുണ്ട്. ഇറാനിൽ 00.6 രൂപയാണ് വില ഇന്ത്യൻ രൂപയിൽ 4.51 രൂപ വരുമിത്​. അംഗോളയിൽ 18രൂപയും അൾജീരിയയിലും കുവൈറ്റിലും 25 രൂപയുമാണ്​ ഇന്ധന വില. ഇന്ത്യക്ക് തൊട്ടടുത്തുള്ള പാകിസ്ഥാനിൽ പെട്രോൾ ലിറ്ററിന് 74 രൂപയാണ്. ഇന്ത്യയിൽ 100- രൂപക്ക് താഴെ പെട്രോൾ വിൽക്കുന്നത് കേന്ദ്രഭരണ പ്രദേശമായ ദാമനിലാണ് ലിറ്ററിന് 90 രൂപയാണ് ഇവിടുത്തെ വില. ഡീസലും ഏറ്റവും കുറവ് വിലക്ക് വിൽക്കുന്നതും ഇവിടെ തന്നെ. ഏറ്റവും കൂടിയ വിലയക്ക് രാജ്യത്ത് പെട്രോൾ വിൽക്കുന്നത് ഭോപ്പാലിലാണ്. 117 രൂപയാണ് ഇവിടുത്തെ ഒരു ലിറ്റർ പെട്രോളിൻറെ വില.


പെർ കാപിറ്റ ഇൻകം കണക്കാക്കിയാൽ ഇന്ധന വിലക്കുറവിൽ ഒന്നാമത്​ നിൽക്കുന്നത്​ ഖത്തറാണ്​. ഇറാൻ രണ്ടാമതും അമേരിക്ക മൂന്നാമതുമാണ്​. ഇൗ വിഭാഗത്തിൽ ഇന്ത്യയുടെ സ്​ഥാനം 129ാമതാണെന്ന്​ അറിയു​േമ്പാഴാണ്​ ഇവിടെ നടക്കുന്ന ഇന്ധനക്കൊള്ളയുടെ ഭീകരത തിരിച്ചറിയുകയുള്ളൂ. ഇൗ കാറ്റഗറിയിൽ ഇന്ത്യക്ക്​ പിന്നിൽ യെമൻ, സെൻട്രൽ ആഫ്രിക്ക, റുവാണ്ട, ബുറുണ്ടി, സിയേറലിയോൺ, സുഡാൻ, മൊസാമ്പിക്​ തുടങ്ങി ഏതാനും രാജ്യങ്ങൾ മാത്രമാണുള്ളത്​. 

Tags:    
News Summary - the country with cheapest petrol price in the world; u can get 1 liter petrol for 1: 50 rupees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.