സെക്കൻഡ്ഹാൻഡ് വാഹനങ്ങൾ എന്ന് കേൾക്കുേമ്പാൾ വില കുറവായിരിക്കും എന്നാകും നമ്മുടെ ധാരണ. എന്നാൽ രണ്ടാം തരക്കാരായി പരിഗണിക്കപ്പെടുന്ന ഇത്തരം വാഹനങ്ങൾക്ക് അത്ര വിലക്കുറവൊന്നുമില്ല എന്ന് ചില കാറുകൾ നമ്മെ ബോധ്യപ്പെടുത്തും. ബിഗ് ബോയ് ടോയ്‌സ് എന്ന പ്രശസ്തമായ യൂസ്ഡ് കാർ വിൽപ്പന കേന്ദ്രത്തിലെ ഒരു കാറിന് ഏകദേശം 4.5 കോടിയാണ് വിലയിട്ടിരിക്കുന്നത്. സൂപ്പർ കാർ വിഭാഗത്തിൽപെടുന്ന വാഹനങ്ങളിലൊന്നാണ് യൂസ്ഡ് കാറുകളിലെ ഇൗ സൂപ്പർസ്റ്റാർ. ലംബോർഗിനി അവന്തഡോർ എസ്.വി.ജെ സ്പെഷൽ എഡിഷൻ വാഹനമാണിത്.
സൂപ്പർകാറുകൾ എല്ലായ്പ്പോഴും ചെലവേറിയതും സമ്പന്നരുടെയും പ്രശസ്തരുടെയും ഗാരേജിന് അലങ്കാരവുമാണ്. ഇറക്കുമതി ചെയ്ത ആഡംബര കാറുകളുടെ ശേഖരണത്തിന് പേരുകേട്ട സ്ഥാപനമാണ് ബിഗ് ബോയ് ടോയ്‌സ്. ഇവരാണ് തിളങ്ങുന്ന മഞ്ഞ ലംബോർഗിനി അവന്തഡോർ എസ്‌വിജെ വിൽപ്പനക്ക്വച്ചിരിക്കുന്നത്. രണ്ട് സീറ്റുകളുള്ള അവന്തഡോറിന് കരുത്തുപകരുന്നത് വി 12 പെട്രോൾ എഞ്ചിനാണ്. ഏഴ് സ്പീഡ് ഐഎസ്‌ആർ ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷനാണ്. 759 ബിഎച്ച്പി കരുത്തും 720 എൻഎം ടോർക്കും വാഹനം ഉത്പാദിപ്പിക്കും.
വാഹനത്തിെൻറ 900 യൂനിറ്റുകൾ മാത്രമാണ് ഇതുവരെ നിർമ്മിച്ചിട്ടുള്ളത്. പുതിയ മോഡലിന് ഏകദേശം ആറ് കോടിരൂപയാണ് വില. ബിഗ് ബോയ് ടോയ്‌സ് അവന്തഡോറിെൻറ മുൻ ഉടമയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. 'ബിഗ് ബോയ് ടോയ്‌സിൽ നിന്ന് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ യൂസ്ഡ് കാറിനെ വിൽപ്പനക്ക്വച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ഞങ്ങൾക്ക് മികച്ച പ്രതികരണമാണ് വാഹനത്തിന് ലഭിക്കുന്നത്'-കമ്പനി സിഇഒ ജതിൻ അഹൂജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.