Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightരാജ്യത്തെ ഏറ്റവും...

രാജ്യത്തെ ഏറ്റവും വിലകൂടിയ സെക്കൻഡ്​ഹാൻഡ്​ കാർ ഇതാണ്​; ബിഗ്​ ബോയ്​ ടോയ്​സിലെ 'ബിഗ്​ ബോയി'യെ പരിചയപ്പെടാം

text_fields
bookmark_border
This limited edition Lamborghini may be the priciest
cancel

സെക്കൻഡ്​ഹാൻഡ്​ വാഹനങ്ങൾ എന്ന്​ കേൾക്കു​േമ്പാൾ വില കുറവായിരിക്കും എന്നാകും നമ്മുടെ ധാരണ. എന്നാൽ രണ്ടാം തരക്കാരായി പരിഗണിക്കപ്പെടുന്ന ഇത്തരം വാഹനങ്ങൾക്ക്​ അത്ര വിലക്കുറവൊന്നുമില്ല എന്ന്​ ചില കാറുകൾ നമ്മെ ബോധ്യപ്പെടുത്തും. ബിഗ്​ ബോയ്​​ ടോയ്​സ്​ എന്ന പ്രശസ്​തമായ യൂസ്​ഡ്​ കാർ വിൽപ്പന കേന്ദ്രത്തിലെ ഒരു കാറിന്​ ഏകദേശം 4.5 കോടിയാണ്​ വിലയിട്ടിരിക്കുന്നത്​. സൂപ്പർ കാർ വിഭാഗത്തിൽപെടുന്ന വാഹനങ്ങളിലൊന്നാണ്​ യൂസ്​ഡ്​ കാറുകളിലെ ഇൗ സൂപ്പർസ്​റ്റാർ. ലംബോർഗിനി അവന്തഡോർ എസ്​.വി.ജെ സ്​പെഷൽ എഡിഷൻ വാഹനമാണിത്​.


സൂപ്പർകാറുകൾ എല്ലായ്പ്പോഴും ചെലവേറിയതും സമ്പന്നരുടെയും പ്രശസ്​തരുടെയും ഗാരേജിന്​ അലങ്കാരവുമാണ്​. ഇറക്കുമതി ചെയ്​ത ആഡംബര കാറുകളുടെ ശേഖരണത്തിന് പേരുകേട്ട സ്​ഥാപനമാണ്​ ബിഗ് ബോയ് ടോയ്‌സ്. ഇവരാണ്​ തിളങ്ങുന്ന മഞ്ഞ ലംബോർഗിനി അവന്തഡോർ എസ്‌വി‌ജെ വിൽപ്പനക്ക്​വച്ചിരിക്കുന്നത്​. രണ്ട് സീറ്റുകളുള്ള അവന്തഡോറിന്​ കരുത്തുപകരുന്നത്​ വി 12 പെട്രോൾ എഞ്ചിനാണ്​. ഏഴ് സ്പീഡ് ഐ‌എസ്‌ആർ ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷനാണ്​. 759 ബിഎച്ച്പി കരുത്തും 720 എൻഎം ടോർക്കും വാഹനം ഉത്​പാദിപ്പിക്കും.


വാഹനത്തി​െൻറ 900 യൂനിറ്റുകൾ മാത്രമാണ് ഇതുവരെ നിർമ്മിച്ചിട്ടുള്ളത്. പുതിയ മോഡലിന്​ ഏകദേശം ആറ്​ കോടിരൂപയാണ്​ വില. ബിഗ് ബോയ് ടോയ്‌സ് അവന്തഡോറി​െൻറ മുൻ ഉടമയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. 'ബിഗ് ബോയ് ടോയ്‌സിൽ നിന്ന് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ യൂസ്​ഡ്​ കാറിനെ വിൽപ്പനക്ക്​വച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ഞങ്ങൾക്ക് മികച്ച പ്രതികരണമാണ്​ വാഹനത്തിന്​ ലഭിക്കുന്നത്​'-കമ്പനി​ സിഇഒ ജതിൻ അഹൂജ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lamborghiniused carspre-owned carpriciest
Next Story