യു.എ.ഇയിൽ ഇ-സ്കൂട്ടറുകൾ വ്യാപിക്കുകയാണ്. ഇന്ധന വില വർധനവ് ഇ-സ്കൂട്ടറുകളിലേക്ക് ജനങ്ങളെ കൂടുതൽ അടുപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ദുബൈയിൽ സൈക്കിൾ ട്രാക്കുകൾ ദിനം പ്രതി വർധിക്കുന്നതിനാൽ ഇ-സ്കൂട്ടർ കച്ചവടവും പൊടിപൊടിക്കുന്നുണ്ട്. കുറഞ്ഞ ചിലവിൽ സ്വന്തമാക്കാവുന്ന ഏറ്റവും വേഗതയേറിയ, ലൈസൻസ് വേണ്ടാത്ത വാഹനമായി ഇവ മാറിയിട്ടുണ്ട്.
ഇവയുടെ പ്രവർത്തനത്തിന് കൃത്യമായ മാർഗനിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. പുതിയ ചട്ടക്കൂടുകൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. ഇ-സ്കൂട്ടർ ഉപയോക്താക്കൾക്ക് ലൈസൻസ് വേണം എന്നതാണ് ഏറ്റവും പുതിയ നിർദേശം. ഇതിന്‍റെ വിശദാംശങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
ഇന്ധന വില ചെലവേറിയ ഈ കാലത്ത് ഇ-സ്കൂട്ടറിനെ കുറിച്ച് കൂടുതൽ അറിയാം.
ചെലവ്: 1000 ദിർഹം മുതൽ
5000 ദിർഹം വരെ
അറ്റകുറ്റപ്പണി: 20 ദിർഹം മുതൽ
100 ദിർഹം വരെ ഓരോ മാസവും
ഭാരം: അഞ്ച് മുതൽ
45 കിലോ വരെ
ദൂരം: ഒരു തവണ ചാർജ് ചെയ്താൽ
30 കിലോമീറ്റർ മുതൽ 100 കിലോമീറ്റർ വരെ
ബ്രേക്ക്: കാൽ ചവിട്ടാവുന്ന രീതിയിൽ
മുൻവശത്തും പിന്നിലും
ഹോൺ: സ്റ്റിയറിങിൽ
വേഗത നിയന്ത്രണം: 20 കിലോമീറ്ററിൽ താഴെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.