ഇ-സ്കൂട്ടർ ഉപഭോക്താക്കൾ അറിയാൻ
text_fieldsയു.എ.ഇയിൽ ഇ-സ്കൂട്ടറുകൾ വ്യാപിക്കുകയാണ്. ഇന്ധന വില വർധനവ് ഇ-സ്കൂട്ടറുകളിലേക്ക് ജനങ്ങളെ കൂടുതൽ അടുപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ദുബൈയിൽ സൈക്കിൾ ട്രാക്കുകൾ ദിനം പ്രതി വർധിക്കുന്നതിനാൽ ഇ-സ്കൂട്ടർ കച്ചവടവും പൊടിപൊടിക്കുന്നുണ്ട്. കുറഞ്ഞ ചിലവിൽ സ്വന്തമാക്കാവുന്ന ഏറ്റവും വേഗതയേറിയ, ലൈസൻസ് വേണ്ടാത്ത വാഹനമായി ഇവ മാറിയിട്ടുണ്ട്.
ഇവയുടെ പ്രവർത്തനത്തിന് കൃത്യമായ മാർഗനിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. പുതിയ ചട്ടക്കൂടുകൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. ഇ-സ്കൂട്ടർ ഉപയോക്താക്കൾക്ക് ലൈസൻസ് വേണം എന്നതാണ് ഏറ്റവും പുതിയ നിർദേശം. ഇതിന്‍റെ വിശദാംശങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
ഇന്ധന വില ചെലവേറിയ ഈ കാലത്ത് ഇ-സ്കൂട്ടറിനെ കുറിച്ച് കൂടുതൽ അറിയാം.
ചെലവ്: 1000 ദിർഹം മുതൽ
5000 ദിർഹം വരെ
അറ്റകുറ്റപ്പണി: 20 ദിർഹം മുതൽ
100 ദിർഹം വരെ ഓരോ മാസവും
ഭാരം: അഞ്ച് മുതൽ
45 കിലോ വരെ
ദൂരം: ഒരു തവണ ചാർജ് ചെയ്താൽ
30 കിലോമീറ്റർ മുതൽ 100 കിലോമീറ്റർ വരെ
ബ്രേക്ക്: കാൽ ചവിട്ടാവുന്ന രീതിയിൽ
മുൻവശത്തും പിന്നിലും
ഹോൺ: സ്റ്റിയറിങിൽ
വേഗത നിയന്ത്രണം: 20 കിലോമീറ്ററിൽ താഴെ
പ്രധാന നിബന്ധനകൾ
- റിഫ്ലക്ടീവ് ജാക്കറ്റ് ധരിക്കണം
- ബ്രൈറ്റ് ലൈറ്റും ചുവന്ന റിഫ്ലക്ടറുകളും
- ഇ-സ്കൂട്ടറിന്‍റെ മുൻവശത്ത് സ്ഥാപിക്കണം
- നിശ്ചിത അകലം പാലിക്കണം
- അനുവദിനീയമായ ട്രാക്കുകളിൽ മാത്രം ഓടിക്കണം
- കാൽനട യാത്രികർക്ക് തടസമുണ്ടാക്കരുത്
- നിശ്ചിത സ്ഥലങ്ങളിൽ മാത്രമെ പാർക്ക് ചെയ്യാവൂ
- ഇ സ്കൂട്ടറിലും സൈക്കിളിലും പ്രത്യേകം
- സീറ്റില്ലെങ്കിൽ മറ്റൊരാളെ ഇരുത്തി യാത്ര ചെയ്യരുത്.
- ബാലൻസ് തെറ്റാൻ സാധ്യതയുള്ള ഒന്നും പാടില്ല.
- മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ
- വേഗ പരിധിയുള്ള റോഡുകളിൽ ഇറക്കരുത്.
- ജോഗിങിനുള്ള ട്രാക്കിലും അനുവദിക്കില്ല.
- നിയമലംഘനങ്ങൾക്ക് പിഴ മുതൽ
- ഇ സ്കൂട്ടർ പിടിച്ചെടുക്കൽ വരെയുള്ള നടപടിയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.