ടൊയോട്ടയുടെ റോൾസ്​ റോയ്​സ്​; ആഗോള അവതരണത്തിനൊരുങ്ങി സെഞ്ചുറി എസ്​.യു.വി

ലാൻഡ്​ക്രൂസറിനും മുകളിൽ ഒരു ടൊയോട്ട ഉണ്ടെന്ന്​ നമ്മുക്കൊരുപക്ഷെ സങ്കൽപ്പിക്കാൻ പ്രയാസമായിരിക്കും. അത്രയധികം ഫാൻബേസുള്ള വാഹനമാണ്​ ലാൻഡ്​ക്രൂസർ. പക്ഷെ ടൊയോട്ട എന്നാൽ അറിയുംതോറും ആഴംകൂടുന്ന ഒരു മഹാസമുദ്രം പോലെയാണ്​. അതിൽ ഒന്നുരണ്ടുതുള്ളി മാത്രമാണ്​ നമ്മൾ ഇന്ത്യക്കാർക്ക്​ തന്നിട്ടുള്ളത്​. ​

ബെന്‍റ്​ലെ ബെന്‍റയ്​ഗക്കും റോൾസ്​​ റോയ്​സ്​ കള്ളിനനും പോന്നൊരു എതിരാളി ടൊയോട്ട നിർമിക്കുന്നുണ്ട്​. പേര്​ സെഞ്ചുറി എന്നാണ്​. അങ്ങ്​ ജപ്പാനിൽ രാജകുടുംബാംഗങ്ങളുടേയും പ്രധാനമന്ത്രിമാരുടേയും വാഹനമാണിത്​. സെഞ്ചുറി ബ്രാൻഡിൽ​ സെഡാനും എസ്​.യു.വിയും ലഭ്യമാണ്​. ഇതിൽ സെഡാൻ ജപ്പാനിൽ മാ​ത്രമാണ്​ വിൽക്കുന്നത്​. എന്നാൽ പുതിയ എസ്​.യു.വി ആഗോളവിപണിയിൽ കമ്പനി അവതരിപ്പിക്കും​. സെപ്​റ്റംബർ ആറിന്​ വാഹനം അരങ്ങേറും.


കുറഞ്ഞ വിലയില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള ആഡംബര വാഹനമായിട്ടാണ് ഫ്‌ളാഗ്ഷിപ്പ് മോഡലായ സെഞ്ചുറി എസ്‌യുവിയെ ടൊയോട്ട വിപണിയിലെത്തിക്കുന്നത്. 1967 മുതല്‍ ജപ്പാന്‍ വിപണിയിലുള്ള വാഹനമാണ് സെഞ്ചുറി. ഗ്രാന്‍ഡ് ഹൈലാന്‍ഡര്‍ എസ്‌.യു.വിയുടെ മൊണോകോക്ക് ഷാസിയിലാണ്​ ടൊയോട്ട സെഞ്ചുറി എസ്‌യുവിയും നിർമിക്കുന്നത്​. ഓഫ് റോഡിങിനേക്കാള്‍ നഗരയാത്രകള്‍ക്കായിരിക്കും സെഞ്ചുറി യോജിക്കുക.

ഏതാണ്ട് 5.2 മീറ്റര്‍ നീളവും രണ്ടു മീറ്റര്‍ വീതിയുമുള്ള വലിയ കാറാണ്​ ടൊയോട്ട സെഞ്ചുറി. വി12 എന്‍ജിനുള്ള സെഞ്ചുറിക്ക് ഗ്രാന്‍ഡ് ഹൈലാന്‍ഡര്‍ എസ്‌യുവിയുടേതു പോലുള്ള പെട്രോള്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍ പ്രതീക്ഷിക്കാം. 2.5 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും 243 എച്ച്പി കരുത്തുള്ള രണ്ട് ഇലക്ട്രിക് മോട്ടോറുകളും വാഹനത്തിലുണ്ടായിരിക്കും. അല്ലെങ്കില്‍ 2.4 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും 362 എച്ച്പി കരുത്തുപുറത്തെടുക്കുന്ന ഇലക്ട്രിക് മോട്ടോറും സെഞ്ചുറി എസ്.യു.വിയില്‍ തെരഞ്ഞെടുക്കാം.

സെഞ്ചുറി സെഡാൻ

അഞ്ചുപേര്‍ക്ക് സഞ്ചരിക്കാവുന്ന വിശാലമായ ഉള്‍ഭാഗമാണ് സെഞ്ചുറിക്കുള്ളത്. ടച്ച് സ്‌ക്രീന്‍ ഡിജിറ്റല്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനവും ലെവല്‍ 2 എഡാസ് സുരക്ഷയും എസ്.യു.വിലുണ്ടാവും. ഇന്ത്യയില്‍ സെഞ്ചുറി എസ്.യു.വി ഉടൻ എത്താനാണ് സാധ്യത. ഇതിന്​ കാരണം അടുത്തിടെ പുറത്തിറക്കിയ ലെക്സസുകളും വെൽഫെയറുമെല്ലാം അധികം വൈകാതെ ഇന്ത്യയിലും അവതരിപ്പിക്കപ്പെട്ടതാണ്​. കള്ളിനനും ബെന്‍റയ്​ഗയും കൂടാലെ റേഞ്ച്​ റോവർ, മേബാക്ക്​ തുടങ്ങിയവയാണ്​ സെഞ്ചുറിയുടെ പ്രധാന എതിരാളികൾ. 

Tags:    
News Summary - Toyota Century SUV teased ahead of September 6 debut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.