മുംബൈ: എൻജിൻ പരിശോധന ഫലങ്ങളിൽ ചില പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് മോഡലുകളുടെ കയറ്റുമതി താൽക്കാലികമായി നിർത്തിവെച്ച് ടോയോട്ട. ഇന്നോവ ക്രിസ്റ്റ, ഹൈലക്സ്, ഫോർച്യൂണർ തുടങ്ങിയ മോഡലുകളിലെ ഡീസൽ എൻജിനിലെ പരിശോധന ഫലങ്ങളാണ് പ്രശ്നം കണ്ടെത്തിയത്. തുടർന്ന് ഈ മോഡലുകളുടെ വിതരണം താൽക്കാലികമായി നിർത്തുകയായിരുന്നു.
ടോയോട്ട മോട്ടോർ കോർപ്പറേഷനുമായി ബന്ധപ്പെട്ട ടോയോട്ട ഇൻഡസ്ട്രി കോർപ്പറേഷനാണ് പ്രശ്നം സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. ഈ എൻജിനുകളുടെ ഹോഴ്സ്പവർ ഔട്ട്പുട്ട് സർട്ടിഫിക്കേഷൻ ടെസ്റ്റിലാണ് പ്രശ്നം കണ്ടെത്തിയത്.
ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ പ്രത്യേക കമിറ്റിയേയും ടോയോട്ട നിയോഗിച്ചിട്ടുണ്ട്. പത്ത് മോഡലുകളിലാണ് പരിശോധനയിലാണ് പ്രശ്നം കണ്ടെത്തിയത്.ഇതിൽ ആറെണ്ണവും ജപ്പാനിലാണ്. ഇന്ത്യയിൽ മൂന്ന് മോഡലുകളിലാണ് പ്രശ്നം.
അതേസമയം, ഹോഴ്സ്പവർ ഔട്ട്പുട്ട് സർട്ടിഫിക്കേഷൻ ടെസ്റ്റിനിടെ കണ്ടെത്തിയ പ്രശ്നം വാഹനങ്ങളുടെ മലിനീകരണ തോതിനേയോ സുരക്ഷയേയോ ബാധിക്കില്ലെന്നും കമ്പനി അറിയിച്ചു. ഉപഭോക്താക്കൾക്ക് ഇതുമൂലം ബുദ്ധിമുട്ടുണ്ടായതിൽ ക്ഷമചോദിക്കുകയാണെന്നും ടോയോട്ട അറിയിച്ചു. കൂടുതൽ വിദഗ്ധമായ പരിശോധനകൾ നടത്തി പ്രശ്നം പരിഹരിച്ചതിന് ശേഷം വാഹനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്നും ടോയോട്ട വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.