ഇന്നോവ ക്രിസ്റ്റയുടെ ഉയർന്ന വകഭേദങ്ങളുടെ വില പ്രഖ്യാപിച്ച് ടൊയോട്ട. 23.79 ലക്ഷം മുതൽ 25.43 ലക്ഷം രൂപ വരെയാണ് വില. വിഎക്സ് ഏഴ് സീറ്റ് മോഡലിന് 23.79 ലക്ഷം രൂപ, വി.എക്സ് എട്ടു സീറ്റ് മോഡലിന് 23.84 ലക്ഷം,ഇസഡ്.എകസ് ഏഴ് സീറ്റ് മോഡലിന് 25.43 ലക്ഷം രൂപ എന്നിങ്ങനെയാണ്. 19.13 ലക്ഷത്തിന്‍റെ ജി, 19.99 ലക്ഷത്തിന്‍റെ ജി.എക്സ് മോഡലുകളുടെ വില ടൊയോട്ട നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ബുക്കിങ് അധികമായതിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ ബുക്കിങ് കമ്പനി നിർത്തിവെച്ചത്. അടുത്തിടെ പുറത്തിറക്കിയ ഇന്നോവ ഹൈക്രോസും ക്രിസ്റ്റയും ഒരേസമയം വിപണിയിലുണ്ടാവും.
മുന്‍വശത്തെ ചെറിയ മിനുക്കുപണികളോടെയാണ് പുതിയ ക്രിസ്റ്റ എത്തിയിരിക്കുന്നത്. ഗ്രില്ലിന്‍റെ ഭാഗത്താണ് ഇത് പ്രകടമാവുന്നത്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലെ എന്നിവയുള്ള എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ,ഇലക്ട്രോണിക് ഡ്രൈവർ സീറ്റ് അഡ്ജെസ്റ്റ്മെന്റ്, മൾട്ടി സോൺ ക്ലൈമറ്റ് കൺട്രോള്‍, സെക്കൻഡ് റോയിലെ പിക്നിക് ടേബിൾ, ലതർ സീറ്റുകൾ എന്നീ പുതിയ സവിശേഷതകളോടെയാണ് ക്രിസ്റ്റയുടെ വരവ്.
ഏഴ് എയർബാഗുകൾ, മുന്നിലും പിന്നിലും പാർക്കിങ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവ നൽകി സുരക്ഷയുടെ കാര്യത്തിലും ക്രിസ്റ്റയെ ടൊയോട്ട മുന്നിലെത്തിച്ചു.ക്രിസ്റ്റക്ക് അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുള്ള 2.4 ലീറ്റര്‍ ഡീസല്‍ എൻജിൻ മാത്രമാണ് ഉള്ളത്. ഓട്ടോമാറ്റിക്ക് പൂർണമായി ഒഴിവാക്കി.
5-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുള്ള 2.7-ലിറ്റർ പെട്രോൾ എഞ്ചിനും 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് 2.4-ലിറ്റർ ഡീസൽ എഞ്ചിനും നേരത്തെ ഉണ്ടായിരിന്നു. ഹൈക്രോസിന് ഡീസല്‍ എൻജിനോ മാനുവല്‍ ഗിയര്‍ബോക്‌സോ നല്‍കിയിട്ടില്ല. എന്നാൽ, രണ്ട് എഞ്ചിന്‍ ഓപ്ഷനുണ്ട്. സി.വി.ടി ട്രാൻസ്മിഷനുള്ള 2.0 ലീറ്റര്‍ പെട്രോള്‍ എൻജിനും 2.0 ലീറ്റര്‍ ഹൈബ്രിഡ് പവര്‍ സ്‌ട്രെയിൻ ഇ ഡ്രൈവ് ട്രാന്‍സ്മിഷനും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.