മുഖംമിനുക്കിയ ഇന്നോവ ക്രിസ്റ്റ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് സൂചന. ഏതാനും ആഴ്ചകൾക്കുള്ളിൽ ടൊയോട്ട ഡീലർഷിപ്പുകളിൽ പുതുക്കിയ മോഡൽ എത്തുമെന്നാണ് വിവരം. ചിലരെല്ലാം ക്രിസ്റ്റയ്ക്കായി ബുക്കിംഗ് സ്വീകരിക്കാൻ ആരംഭിച്ചിട്ടുണ്ട്. 2021 ക്രിസ്റ്റ ഫെയ്സ്ലിഫ്റ്റിൽ യന്ത്രസംവിധാനങ്ങൾക്ക് മാറ്റമുണ്ടകില്ല. കർശനമായ ബിഎസ് 6 മാനദണ്ഡങ്ങൾ പാലിക്കുന്നതിന് ടൊയോട്ട ക്രിസ്റ്റയുടെ എഞ്ചിൻ ലൈനപ്പ് ഈ വർഷം ആദ്യം അപ്ഡേറ്റുചെയ്തിരുന്നു.
ടൊയോട്ടയുടെ ജനപ്രിയ എംപിവിക്കായി വരാനിരിക്കുന്ന അപ്ഡേറ്റിൽ എഞ്ചിനിൽ മാറ്റങ്ങളൊന്നും കാണില്ലെന്നാണ് ഇതിനർഥം. നിലവിലുള്ള 150 എച്ച്പി, 2.4 ലിറ്റർ ഡീസൽ, 166 എച്ച്പി, 2.7 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുണ്ട്. രണ്ട് എഞ്ചിനുകൾക്കും 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിക്കും. ക്രിസ്റ്റയുടെ 2021 മോഡൽ ഒക്ടോബർ 15ന് ആഗോളവിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇന്തോനേഷ്യയിലാണ് വാഹനം ആദ്യംവന്നത്. 2016 ലാണ് വാഹനം ആദ്യമായി അവതരിപ്പിച്ചത്. ഇതിനിടെ നിരവധി മുഖംമിനുക്കലുകൾ വാഹനത്തിന് സംഭവിച്ചിട്ടുണ്ട്. പുതിയ മോഡലിൽ അകത്തും പുറത്തും കാര്യമായ ചില മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
നിലവിലേതിൽ നിന്ന് അൽപ്പം വലിയ ഗ്രില്ല് വാഹനത്തിന് ലഭിക്കും. ഇപ്പോഴുള്ള കട്ടിയുള്ള ക്രോം ബ്ലാക് ഡിൈസൻ തുടരുമെന്നാണ് സൂചന. നിലവിലെ മോഡലിലെ രണ്ട് ക്രോം-ഫിനിഷ്ഡ് സ്ലേറ്റുകൾക്ക് പകരം പുതിയ ഗ്രില്ലിന് അഞ്ച് തിരശ്ചീന സ്ലേറ്റുകൾ നൽകിയിട്ടുണ്ട്. ഹെഡ്ലാമ്പുകൾ ഗ്രില്ലിലേക്ക് കയറി നിൽക്കുന്ന അവസ്ഥയിലാണ്. പുതുക്കിയ ബമ്പറും ഫോഗ്ലാമ്പ് ഹൗസിങും ഉൾപ്പെടുത്തിയിട്ടുണ്ട്.
വശങ്ങളിൽ നിന്ന് നോക്കിയാൽ പുതിയ അലോയ് വീൽ ഡിസൈനാണ് ശ്രദ്ധയിൽെപ്പടുക. തിരഞ്ഞെടുത്ത ട്രിം അനുസരിച്ച് ക്രോം അല്ലെങ്കിൽ ഇരുണ്ട ഷേഡുകൾ അലോയിൽ ഉപയോഗിച്ചിട്ടുണ്ട്. ഇന്നോവ ക്രിസ്റ്റ ഇന്തോനേഷ്യയിൽ കിജാങ് ഇന്നോവ എന്ന പേരിലാണ് വിൽക്കുന്നത്. വാഹനം ഇന്ത്യയിലെത്തുേമ്പാൾ എന്തെല്ലാം മാറ്റങ്ങൾ വരുമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.