Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightമുഖംമിനുക്കിയ ഇന്നോവ...

മുഖംമിനുക്കിയ ഇന്നോവ ഉടനെത്തും; ബുക്കിങ്​ തുടങ്ങിയതായും സൂചന

text_fields
bookmark_border
മുഖംമിനുക്കിയ ഇന്നോവ ഉടനെത്തും; ബുക്കിങ്​ തുടങ്ങിയതായും സൂചന
cancel

മുഖംമിനുക്കിയ ഇന്നോവ ക്രിസ്​റ്റ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന്​ സൂചന. ഏതാനും ആഴ്ചകൾക്കുള്ളിൽ ടൊയോട്ട ഡീലർഷിപ്പുകളിൽ പുതുക്കിയ മോഡൽ എത്തുമെന്നാണ്​ വിവരം. ചിലരെല്ലാം ക്രിസ്റ്റയ്‌ക്കായി ബുക്കിംഗ് സ്വീകരിക്കാൻ‌ ആരംഭിച്ചിട്ടുണ്ട്​. 2021 ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിൽ യന്ത്രസംവിധാനങ്ങൾക്ക്​ മാറ്റമുണ്ടകില്ല. കർശനമായ ബി‌എസ് 6 മാനദണ്ഡങ്ങൾ പാലിക്കുന്നതിന്​ ടൊയോട്ട ക്രിസ്റ്റയുടെ എഞ്ചിൻ ലൈനപ്പ് ഈ വർഷം ആദ്യം അപ്‌ഡേറ്റുചെയ്‌തിരുന്നു.


ടൊയോട്ടയുടെ ജനപ്രിയ എം‌പിവിക്കായി വരാനിരിക്കുന്ന അപ്‌ഡേറ്റിൽ എഞ്ചിനിൽ മാറ്റങ്ങളൊന്നും കാണില്ലെന്നാണ് ഇതിനർഥം. നിലവിലുള്ള 150 എച്ച്പി, 2.4 ലിറ്റർ ഡീസൽ, 166 എച്ച്പി, 2.7 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുണ്ട്​. രണ്ട് എഞ്ചിനുകൾക്കും 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിക്കും. ക്രിസ്​റ്റയുടെ 2021 മോഡൽ ഒക്​ടോബർ 15ന്​ ആഗോളവിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇന്തോനേഷ്യയിലാണ്​ വാഹനം ആദ്യംവന്നത്​. 2016 ലാണ് വാഹനം ആദ്യമായി അവതരിപ്പിച്ചത്. ഇതിനിടെ നിരവധി മുഖംമിനുക്കലുകൾ വാഹനത്തിന്​ സംഭവിച്ചിട്ടുണ്ട്​. പുതിയ മോഡലിൽ അകത്തും പുറത്തും കാര്യമായ ചില മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നുണ്ട്​.

നിലവിലേതിൽ നിന്ന്​ അൽപ്പം വലിയ ഗ്രില്ല്​ വാഹനത്തിന്​ ലഭിക്കും. ഇപ്പോഴുള്ള കട്ടിയുള്ള ക്രോം ബ്ലാക്​ ഡി​ൈസൻ തുടരുമെന്നാണ്​ സൂചന. നിലവിലെ മോഡലിലെ രണ്ട് ക്രോം-ഫിനിഷ്ഡ് സ്ലേറ്റുകൾക്ക് പകരം പുതിയ ഗ്രില്ലിന് അഞ്ച് തിരശ്ചീന സ്ലേറ്റുകൾ നൽകിയിട്ടുണ്ട്​. ഹെഡ്‌ലാമ്പുകൾ ഗ്രില്ലിലേക്ക്​ കയറി നിൽക്കുന്ന അവസ്​ഥയിലാണ്​. പുതുക്കിയ ബമ്പറും ഫോഗ്​ലാമ്പ്​ ഹൗസിങും ഉൾപ്പെടുത്തിയിട്ടുണ്ട്​.

വശങ്ങളിൽ നിന്ന്​ നോക്കിയാൽ പുതിയ അലോയ് വീൽ ഡിസൈനാണ്​ ശ്രദ്ധയിൽ​െപ്പടുക. തിരഞ്ഞെടുത്ത ട്രിം അനുസരിച്ച് ​​ക്രോം അല്ലെങ്കിൽ ഇരുണ്ട ഷേഡുകൾ അലോയിൽ ഉപയോഗിച്ചിട്ടുണ്ട്​. ഇന്നോവ ക്രിസ്റ്റ ഇന്തോനേഷ്യയിൽ കിജാങ് ഇന്നോവ എന്ന പേരിലാണ്​ വിൽക്കുന്നത്​. വാഹനം ഇന്ത്യയിലെത്തു​േമ്പാൾ എന്തെല്ലാം മാറ്റങ്ങൾ വരുമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ToyotaautomobileInnova CrystaToyota Innova
Next Story