എയർ ബാഗിൽ തകരാർ; 10 ലക്ഷം കാറുകൾ തിരികെ വിളിച്ച് ടൊയോട്ട

വാഷിംഗ്ടണ്‍: എയർബാഗിലെ തകരാർ മൂലം നിരവധി പേർക്ക് പരിക്ക്. 10ലക്ഷം കാറുകൾ തിരികെ വിളിച്ച് ടൊയോട്ട. ടൊയോട്ടയുടയും ലക്സസിന്‍റെയും വിവിധ മോഡൽ കാറുകളാണ് തിരികെ വിളിച്ചിരിക്കുന്നത്. മുന്‍ സീറ്റിലെ എയർ ബാഗ് കൃത്യമായി പ്രവർത്തിക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് അമേരിക്കയിൽ 10 ലക്ഷം കാറുകൾ തിരികെ വിളിച്ചിരിക്കുന്നതെന്ന് പ്രമുഖ കാർ നിർമാതാക്കളായ ടൊയോട്ട അറിയിച്ചു.

ഒ.സി.എസ് സംവിധാനത്തിലുണ്ടായ സെന്‍സർ തകരാറാണ് എയർബാഗ് കൃത്യമായി പ്രവർത്തിക്കാതതിന് കാരണമെന്നാണ് വിലയിരുത്തൽ. ഒക്യുപെന്‍റ് ക്ലാസിഫിക്കേഷന്‍ സിസ്റ്റമിലെ തകരാർ സൃഷ്ടിക്കുന്ന ഷോർട്ട് സർക്യൂട്ടാണ് എയർ ബാഗിന്‍റെ പ്രവർത്തനം പ്രശ്നത്തിലാക്കിയത്. 2020-2022 ലെ മോഡൽ കാറുകളാണ് തിരികെ വിളിച്ചിട്ടുള്ളത്.

ടൊയോട്ടയുടെ ആവലോണ്‍, ആവലോണ്‍ ഹൈബ്രിഡ് 2020-2021, കാംമ്രി, കാംമ്രി ഹൈബ്രിഡ് 2020-2021, കൊറോള 2020 -2021, ഹൈലാന്‍ഡർ, ഹൈലാന്‍ഡർ ഹൈബ്രിഡ് 2020-2021, ആർഎവി4, ആർഎവി4 ഹൈബ്രിഡ് 2020-2021, സിയന്ന ഹൈബ്രിഡ് 2021 എന്നീ കാറുകളും ലെക്സസിന്‍റെ ഇഎസ്250 2021, ഇഎസ്300എച്ച് 2020-2022, ഇഎസ്350 2020-2021, ആർഎക്സ് 350 2020-2021, ആർ എക്സ് 450 എച്ച് 2020-2021 എന്നീ വാഹനങ്ങളും തിരികെ വിളിച്ചിട്ടുണ്ട്.

ഈ വാഹനങ്ങൾ സൗജന്യമായി പരിശോധിക്കുകയും ഒ.സി.എസ് സെന്‍സറിൽ തകരാറുണ്ടെങ്കിൽ പരിഹരിക്കുമെന്നും ടൊയോട്ട വ്യക്തമാക്കി. ഫെബ്രുവരി 2024ഓടെ കാർ ഉടമകളെ വിവരം അറിയിക്കുമെന്ന് ടൊയോട്ട വെബ്സൈറ്റിലൂടെ അറിയിച്ചു. ഉടമകൾക്ക് തങ്ങളുടെ വാഹനം തകരാറുള്ള വിഭാഗത്തിൽ ഉൾപ്പെടുന്നതാണോയെന്ന് അറിയാനുള്ള സംവിധാനവും വെബ്സൈറ്റിലൊരുക്കിയിട്ടുണ്ട്. അടുത്ത കാലത്തെ ടൊയോട്ടയുടെ ഏറ്റവും വലിയ തിരികെ വിളിക്കലാണ് ഇതെന്നാണ് വിപണിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Tags:    
News Summary - Toyota recalling 1.12 million vehicles over potential air bag issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.