പെട്രോൾ എൻജിനുകളിൽ ഹൈബ്രിഡ് സാങ്കേതിക വിദ്യയിലൂടെ വിപ്ലവം തീർത്ത കമ്പനിയാണ് ടൊയോട്ട. ഹൈബ്രിഡ് സിസ്റ്റത്തെ ജനകീയമാക്കിയതിൽ ടൊയോട്ടയുടെ പങ്ക് വളരെ വലുതാണ്. ഇപ്പോഴിതാ ഡീസൽ എൻജിനുകളിലും ഹൈബ്രിഡ് സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ടർബോ ഡീസൽ ഡീസൽ എൻജിനുകളിൽ ഉപയോഗിക്കാവുന്ന 48 വോട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റമാണ് ടൊയോട്ട കൊണ്ടുവരുന്നത്.
ഹൈലെക്സ്, ലാൻഡ് ക്രൂസർ പ്രാഡോ എന്നീ വാഹനങ്ങളിലും പിന്നീട് ഫോർച്യൂണറിലും സംവിധാനം എത്തുമെന്നാണ് റിപ്പോർട്ടുകൾ. യൂറോപ്യൻ, ഓസ്ട്രേലിയൻ വിപണികളിലുള്ള ലാൻഡ് ക്രൂസർ പ്രാഡോയിൽ ഉപയോഗിക്കുന്ന 1ജിഡി എഫ്ടിവി 2.8 ലീറ്റർ ഇൻലൈൻ 4സിലിണ്ടർ എൻജിനിലായിരിക്കും ആദ്യം ഈ 48 വാട്ട് മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിക്കുക.
ടൊയോട്ട ഹൈബ്രിഡ് സിസ്റ്റം 2 (ടി.എച്ച്.എസ്-2) എന്ന പേരിലാണ് ടൊയോട്ട ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. രണ്ട് മോട്ടോര്‍ ജനറേറ്ററുകളും ഒരു പവര്‍ സ്പ്ലിറ്റ് ഡിവൈസുമായാണ് ഇതിലുള്ളത്. വലിപ്പവും ഭാരവും കുറഞ്ഞ സംവിധാനമായതിനാല്‍ നിലവിലുള്ള പവര്‍ ട്രെയിനുകളില്‍ ഇത് ഘടിപ്പിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.വാഹനത്തിന് കൂടുതൽ ട്രോർക്കും ഈ സിസ്റ്റം നൽകും. റീജനറേറ്റീവ് ബ്രേക്കിങ്ങിലൂടെ ചാർജാകുന്ന ബാറ്ററിയിൽ നിന്ന് വേണ്ടിവന്നാൽ ഇലക്ട്രോണിക് പവർ സ്റ്റിയറിങ്ങിനും പമ്പുകൾക്കും ഫാനുകൾക്കും കരുത്ത് എടുക്കാം.
വാഹനത്തിന് വൈദ്യുതിയുടെ ചെറിയൊരു താങ്ങ് മാത്രം നല്‍കുക എന്നതാണ് ഇതിലെ വൈദ്യുത മോട്ടോറിന്റെ ധര്‍മം. വാഹനത്തെ ചലിപ്പിക്കാനുള്ള ശേഷി മോട്ടോറിനുണ്ടാവില്ല. അതിനാല്‍ ചെറിയ ബാറ്ററിപാക്കായിരിക്കും ഉപയോഗിക്കുക. സീറ്റിനടിയിലും മറ്റുമുള്ള ഒതുങ്ങിയ ഇടത്തായിരിക്കും ബാറ്ററിയുടെ സ്ഥാനം.
ഇന്ധനക്ഷമത നല്‍കുന്ന ഓട്ടോ സ്റ്റാര്‍ട്ട് സ്റ്റോപ്പാണ് മൈല്‍ഡ് സാങ്കേതികവിദ്യയില്‍ കൂടുതല്‍ കാണുക. കൂടാതെ, എന്‍ജിന് ചെറിയ പിന്തുണ നല്‍കാനും ഈ മോട്ടോറിന് സാധിക്കും. മാരുതി സുസുക്കിയാണ് മൈല്‍ഡ് സാങ്കേതികവിദ്യ ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.