അർബൻ ക്രൂസർ ഡെലിവറി ആരംഭിച്ച് ടൊയോട്ട; കാത്തിരിപ്പ് കാലാവധി കുതിക്കുന്നു

ഹൈബ്രിഡ് എസ്.യു.വി അർബൻ ക്രൂസർ ഹൈറൈഡറിന്റെ വിതരണം ആരംഭിച്ച് ടൊയോട്ട. ആദ്യം ബുക്ക് ചെയ്ത ഉപഭോക്താക്കൾക്കാണ് വാഹനം ലഭ്യമായിത്തുടങ്ങിയത്. കർണാടകയിലെ ബിഡാഡി പ്ലാന്റിൽ നിന്നാണ് ഹൈറൈഡർ നിർമിക്കുന്നത്. സെപ്റ്റംബറിലാണ് പുതിയ എസ്.യു.വി നിരത്തിലെത്തിയത്. അന്നുമുതൽ ശക്തമായ ഡിമാന്റാണ് ഈ എസ്.യു.വിക്ക് വിപണിയിൽ ഉള്ളത്. വാഹനത്തിന്റെ കാത്തിരിപ്പ് കാലാവധി ആറ് മാസമാണെന്നാണ് ഡീലർമാർ പറയുന്നത്. ഹൈറൈഡറിന്റെ അടിസ്ഥാന വില 10.49 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) 18.99 ലക്ഷം രൂപയാണ്.

അർബർ ക്രൂസർ ഹൈറൈഡറിന്റെ അടിസ്ഥാന വകഭേദങ്ങളുടെ വില നേരത്തേ കമ്പനി പ്രഖ്യാപിച്ചിരുന്നു. സ്ട്രോങ് ഹൈബ്രിഡ് പതിപ്പുകളായ എസ് ഇ ഡ്രൈവ് 2വീൽ ഡ്രൈവ് ഹൈബ്രിഡിന് 15.11 ലക്ഷം രൂപയും ജി ഇ ഡ്രൈവ് 2വീൽ ഡ്രൈവ് ഹൈബ്രിഡിന് 17.49 ലക്ഷം രൂപയും വി ഇ ഡ്രൈവ് 2വീൽ ഡ്രൈവ് ഹൈബ്രിഡിന് 18.99 ലക്ഷം രൂപയുമാണ് വില. മൈൽഡ് ഹൈബ്രിഡായ നിയോ ഡ്രൈവിന്റെ വി ഓട്ടോമാറ്റിക്ക് 2 വീൽ ഡ്രൈവ് വകഭേദത്തിന്റെ വില 17.09 ലക്ഷം രൂപ വിലവരും. ഹൈബ്രിഡ് പതിപ്പിന് 27.79 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ടൊയോട്ട വാഗ്ദാനം ചെയ്യുന്നത്.

മികച്ച പ്രകടനം, ഇന്ധനക്ഷമത, അതിവേഗ ആക്സിലറേഷൻ, പരിസ്‌ഥിതി സൗഹാർദ സവിശേഷതകൾ തുടങ്ങിയ പ്രത്യേകതകളുമായി എത്തുന്ന അർബൻ ക്രൂസർ ഹൈറൈഡർ, ബി എസ് യു വി സെഗ്‌മെന്റിലെ ആദ്യത്തെ സെൽഫ് ചാർജിംഗ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനമാണ്. 25,000 രൂപയ്ക്ക് ഹൈറൈഡറിനായുള്ള ബുക്കിംഗ് ഇതിനകം നടന്നുകൊണ്ടിരിക്കുകയാണ്. ടൊയോട്ടയുടെ ആഗോള എസ്‌യുവി ശ്രേണിയുടെ സ്റ്റൈലും, ഏറ്റവും പുതിയ സാങ്കേതിക സവിശേഷതകളുമടങ്ങുന്ന പുതിയ മോഡലാണ് അർബൻ ക്രൂസർ ഹൈറൈഡർ.

സ്വയം ചാർജിങ് ശേഷിയുള്ള ഹൈബ്രിഡ് മോഡലിലും, നിയോ ഡ്രൈവ് മോഡലിലുമെത്തുന്ന ഹൈറൈഡിറിനു കറുത്ത് പകരുന്നത് ഇ-ഡ്രൈവ് ട്രാൻസ്മിഷനാണ്. 40% ദൂരവും 60% സമയവും ഇലക്ട്രിക് പവറിൽ ഓടുന്ന എഞ്ചിനാണ് വാഹനത്തിന്. ഇതോടൊപ്പം 1.5 ലിറ്റർ കെ-സീരീസ് നിയോ ഡ്രൈവ് മോഡൽ, അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിലും ലഭ്യമാണ്.

Tags:    
News Summary - Toyota Urban Cruiser Hyryder deliveries start in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.