രാജ്യത്തിന്റെ 77-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി യാത്രക്കാർക്ക് തകർപ്പൻ ഓഫറുമായി ഗ്രീൻസെൽ മൊബിലിറ്റി. കമ്പനിക്ക് കീഴിലുള്ള ന്യുഗോ (nueGO) ഇന്റർസിറ്റി ഇലക്ട്രിക് എസി കോച്ച് ബസുകളിൽ ആഗസ്റ്റ് 10 മുതൽ 15 വരെ യാത്ര ചെയ്യാൻ വേണ്ടത് കേവലം ഒരു രൂപ.
ഉപഭോക്താക്കൾക്ക് ഒരു രൂപ നിരക്കിൽ ഏത് ഓപ്പറേറ്റിങ്ങ് റൂട്ടുകളിലേക്കും സൗജന്യമായി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുമെന്ന് കമ്പനി അറിയിച്ചു. ആഗസ്റ്റ് 10 മുതൽ 15 വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാവുക. അതേസമയം, ടിക്കറ്റുകൾ മുഴുവനായി വിറ്റഴിയുന്നതോടെ എപ്പോൾ വേണമെങ്കിലും ബുക്കിങ്ങ് അവസാനിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി.
'ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ വിപ്ലവകരമായ ഈ കാമ്പയിൻ അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. 'ന്യുഗോ' അനുഭവിക്കാൻ രാജ്യത്തെ പൗരന്മാരെ ക്ഷണിക്കുകയും രാജ്യത്തെ ഹരിതാഭമാക്കുന്നതിനുള്ള ഒരു ചുവടുവെപ്പ് നടത്തുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം'- ഗ്രീൻസെൽ മൊബിലിറ്റി സി.ഇ.ഒയും എം.ഡിയുമായ ദേവേന്ദ്ര ചൗള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.