പരിഷ്​കരിച്ച സ്​പീഡ്​മാസ്റ്ററും ബോബറും അവതരിപ്പിച്ച്​ ട്രയംഫ്​

ട്രയംഫ് അതിന്‍റെ ജനപ്രിയ മോഡലുകളായ ബോണവില്ലെ സ്പീഡ് മാസ്റ്ററും ബോബറും പരിഷ്​കരിച്ചു. ബൈക്കുകൾക്കും കോസ്മെറ്റിക്, മെക്കാനിക്കൽ അപ്‌ഡേറ്റുകൾ ലഭിക്കും. സസ്പെൻഷനിലും ചില്ലറ മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടുണ്ട്​. ബൈക്കുകളിലെ ഏറ്റവും വലിയ മാറ്റം എഞ്ചിനിലാണ്​. കർശനമായ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കാൻ എഞ്ചിൻ ബി.എസ്​ ആറിലേക്ക്​ മാറ്റി. സ്പീഡ് മാസ്റ്ററിൽ, 1,200 സിസി ഇരട്ട സിലിണ്ടർ എഞ്ചിനാണുള്ളത്​.


എഞ്ചിൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ട്രയംഫ്​ പുറത്തുവിട്ടിട്ടില്ല. സ്പീഡ് മാസ്റ്ററും ബോബറും ഉയർന്ന സ്‌പെസിഫിക്കേഷൻ ഫോർക്കിലാണ്​ നിലവിൽ പ്രവർത്തിപ്പിക്കുന്നത്​. ഇത്​ യാത്രാസുഖം വർധിപ്പിച്ചിട്ടുണ്ട്​. ശക്തമായ ബ്രേക്കുകളും​ നൽകിയിട്ടുണ്ട്​​. 16 ഇഞ്ച് ഫ്രണ്ട് വീലിൽ നിന്ന്​ ഉയർന്ന യാത്രാസുഖം എന്ന പ്രയോജനം ലഭിക്കും​. ബോബറിലെ മറ്റ് മാറ്റങ്ങളിൽ 12 ലിറ്ററിൽ ഇന്ധന ടാങ്കും സ്റ്റൈലിങ്​ ട്വീക്കുകളും ഉൾപ്പെടുന്നു. എഞ്ചിന്‍റെ നിറംകറുപ്പാണ്​. സ്പീഡ് മാസ്റ്ററിന് പുതിയ നിറങ്ങളും ലഭ്യമാക്കിയിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.