ടി.വി.എസ് മോേട്ടാഴ്സിെൻറ ഏറ്റവും വിജയിച്ച ഉൽപ്പന്നങ്ങളിലൊന്നാണ് അപ്പാഷെ ബൈക്കുകൾ. ആഗോള വിപണിയിൽ ഇതുവരെ 40 ലക്ഷം അപ്പാഷെകളാണ് വിറ്റഴിഞ്ഞിട്ടുള്ളത്. 2005 ലാണ് അപ്പാഷെകളെ ടി.വി.എസ് നിരത്തിലെത്തിച്ചത്. നിലവിൽ ഇൗ സീരീസിൽ ആർടിആർ 160, ആർടിആർ 160 4 വി, ആർടിആർ 180, ആർടിആർ 200 4 വി, ആർആർ 310 എന്നിവ ഉൾപ്പെടുന്നു. അപ്പാഷെയുടെ വിജയം ആഘോഷിക്കാനായി 957 അടി ലീളമുള്ള ചെക്കേർഡ് ഫ്ലാഗ് തങ്ങളുടെ മൈസൂരു ഫാക്ടറിയിൽ നിർമിക്കുകയാണ് കമ്പനി.
ഫ്ലാഗിലെ ഓരോ സ്ക്വയറിനും ആഗോളതലത്തിലുള്ള തങ്ങളുടെ ഉപഭോക്താക്കളുടെ ഫോേട്ടാ പതിപ്പിക്കാനാണ് തീരുമാനം. 2000 ഫോേട്ടാകളാണ് ഇത്തരത്തിൽ ഫ്ലാഗിലുണ്ടാവുക. ലോകത്തിലെ ഏറ്റവും നീളമുള്ള ചെക്കേർഡ് ഫ്ലാഗ് എന്ന ഏഷ്യ ബുക്ക് ഒാഫ് റെക്കോർഡും ഇതിന് ലഭിച്ചിട്ടുണ്ട്. നിലവിൽ അപ്പാഷെ ഒാണേഴ്സ് ഗ്രൂപ്പ് എന്നപേരിൽ ഒരു കൂട്ടായ്മ പ്രവർത്തിക്കുന്നുണ്ട്. 52 നഗരങ്ങളിലായി ഏകദേശം 30000 പേരാണ് ഇതിൽ അംഗങ്ങളായുള്ളത്. അപ്പാഷെകളിൽ ഏറ്റവും ജനപ്രിയ വാഹനം ആർ.ടി.ആർ 160 ആണ്.
159.7 സി.സി സിംഗിൾ സിലിണ്ടർ നാല് വാൽവ് എഞ്ചിനാണ് അപ്പാഷെയിലുള്ളത്. അഞ്ച് സ്പീഡ് ഗിയർബോക്സാണ്. 8250 ആർ.പി.എമ്മിൽ 15.8 ബി.എച്ച്.പി കരുത്തും 7250 ആർ.പി.എമ്മിൽ 14.12 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന എഞ്ചിനാണ് നൽകിയിരിക്കുന്നത്. മുന്നിൽ ടെലിസ്കോപിക് ഫോർക്, പിന്നിൽ മോണോകോക്ക് സസ്പെൻഷനുമാണ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവ് മോഡുകൾ, സ്മാർട്ട് കണക്റ്റ്, സ്ലിപ്പർ ക്ലച്ച് തുടങ്ങിയ പ്രത്യേകതകളും അപ്പാഷെകളെ ഉപഭോക്താക്കളുടെ പ്രിയ വാഹനമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.