പുകപരിശോധന കേന്ദ്രങ്ങൾക്ക് ഗ്രാമങ്ങളിൽ രണ്ട് കിലോ മീറ്റർ ദൂരപരിധി

പെരിന്തൽമണ്ണ: വാഹനങ്ങളുടെ പുകപരിശോധന കേന്ദ്രങ്ങൾ തമ്മിലെ അകലം ഗ്രാമങ്ങളിൽ രണ്ട് കി.മീറ്ററാക്കി നിജപ്പെടുത്തി. പുകപരിശോധന കേന്ദ്രങ്ങളുടെ ആവശ്യപ്രകാരമാണ് നിയന്ത്രണമെന്നും ലൈസൻസ് തേടുന്നിടത്തെല്ലാം പുതിയ കേന്ദ്രങ്ങൾ വരുന്നതുകൊണ്ടുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ കൂടിയാണിതെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

നിലിവെല കേന്ദ്രങ്ങൾക്ക് നിബന്ധന ബാധകമല്ല. അതേസമയം, നഗങ്ങളിൽ ദൂരപരിധിയില്ല. പരമാവധി 30 വാഹനമാണ് ഒരുകേന്ദ്രത്തിൽ ദിവസമെത്തുന്നത്. സംസ്ഥാനത്ത് 1.75 കോടി മോട്ടോർ വാഹനങ്ങളുണ്ടെന്നാണ് കണക്ക്. മുഴുവൻ വാഹനത്തിലും പുക പരിശോധന നടക്കുന്നില്ലെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ അനുമാനം.

Tags:    
News Summary - Two km distance limit for polution testing centres in villages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.