Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2023 11:09 PM IST Updated On
date_range 1 July 2023 11:09 PM ISTപുകപരിശോധന കേന്ദ്രങ്ങൾക്ക് ഗ്രാമങ്ങളിൽ രണ്ട് കിലോ മീറ്റർ ദൂരപരിധി
text_fieldsbookmark_border
പെരിന്തൽമണ്ണ: വാഹനങ്ങളുടെ പുകപരിശോധന കേന്ദ്രങ്ങൾ തമ്മിലെ അകലം ഗ്രാമങ്ങളിൽ രണ്ട് കി.മീറ്ററാക്കി നിജപ്പെടുത്തി. പുകപരിശോധന കേന്ദ്രങ്ങളുടെ ആവശ്യപ്രകാരമാണ് നിയന്ത്രണമെന്നും ലൈസൻസ് തേടുന്നിടത്തെല്ലാം പുതിയ കേന്ദ്രങ്ങൾ വരുന്നതുകൊണ്ടുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ കൂടിയാണിതെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
നിലിവെല കേന്ദ്രങ്ങൾക്ക് നിബന്ധന ബാധകമല്ല. അതേസമയം, നഗങ്ങളിൽ ദൂരപരിധിയില്ല. പരമാവധി 30 വാഹനമാണ് ഒരുകേന്ദ്രത്തിൽ ദിവസമെത്തുന്നത്. സംസ്ഥാനത്ത് 1.75 കോടി മോട്ടോർ വാഹനങ്ങളുണ്ടെന്നാണ് കണക്ക്. മുഴുവൻ വാഹനത്തിലും പുക പരിശോധന നടക്കുന്നില്ലെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ അനുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story