കൊച്ചിയില്‍ ടാറ്റ മോട്ടോഴ്സിന്‍റെ പുതിയ രണ്ട് ഇ.വി എക്സ്‌ക്ലൂസീവ് റീട്ടെയില്‍ സ്റ്റോറുകള്‍

കൊച്ചി: കൊച്ചിയില്‍ രണ്ട് പുതിയ ഇ.വി എക്സ്‌ക്ലൂസീവ് റീട്ടെയില്‍ സ്റ്റോറുകള്‍ ആരംഭിച്ച് ടാറ്റ മോട്ടോഴ്സിന്റെ ഉപവിഭാഗം ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി (ടി.പി.ഇ.എം). ഇടപ്പള്ളി, കളമശ്ശേരി എന്നിവിടങ്ങളിലാണ് പ്രീമിയം റീട്ടെയില്‍ സ്റ്റോറുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്.

ഇ.വി ഉപഭോക്താക്കള്‍ക്ക് പരമ്പരാഗത കാര്‍ വില്‍പനയില്‍നിന്നു ഉപരിയായി ഏറ്റവും മികവുറ്റതും നൂതനവുമായ പര്‍ച്ചേസ്, ഓണര്‍ഷിപ്പ് അനുഭവങ്ങള്‍ ഈ സ്റ്റോറുകളിലൂടെ സ്വന്തമാക്കാം. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കുന്ന ഉപഭോക്താക്കളുടെ എണ്ണം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം ഉപഭോക്താക്കളുടെ തീരുമാനങ്ങള്‍ കൂടുതല്‍ പക്വവും പുതിയ കാലത്തിനനുരിച്ച് വളര്‍ച്ചയുള്ളവയുമായി മാറിക്കൊണ്ടിരിക്കുന്നു. ഉൽപന്നത്തിന്റെ സവിശേഷതകള്‍ മുതല്‍ ഉടമസ്ഥത വരെയുള്ള വാങ്ങല്‍ കാലയളവില്‍ ഏറ്റവും മികച്ച സേവനങ്ങള്‍ തന്നെ തങ്ങളുടെ ബ്രാന്‍ഡ് വാഗ്ദാനം ചെയ്യണമെന്നാണ് ഓരോ ഇ.വി ഉപഭോക്താവും ആഗ്രഹിക്കുന്നത്. കൂട്ടായ്മ, സാങ്കേതികത, സുസ്ഥിരത എന്നീ മൂല്യങ്ങളുടെ കരുത്തുള്ള മൊബിലിറ്റി മേഖലയുടെ ഭാവി കൂടുതല്‍ ബലപ്പെടുത്തുകയാണ് ഉപഭോക്താക്കളില്‍ നിന്നുള്ള ഇത്തരം മാറ്റങ്ങളും അതിലൂടെയുണ്ടാകുന്ന പുതിയ കണ്‍സ്യൂമര്‍ ഫേസിങ് ബ്രാന്‍ഡ് ഐഡന്റിറ്റിയും.

ഓരോ ഉപഭോക്താവിന്റെയും താൽപര്യങ്ങള്‍ ടാറ്റ ഇ.വി സ്റ്റോറുകള്‍ മനസ്സിലാക്കുന്നു. ഓരോരുത്തര്‍ക്കും ആവശ്യമായ വിവരങ്ങള്‍, അഭിപ്രായങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ തുടങ്ങിയവ ഏറ്റവും സൗഹൃദപരമായ അന്തരീക്ഷത്തില്‍ ഉറപ്പുവരുത്തുന്ന രീതിയിലാണ് ടാറ്റ ഇ.വി സ്റ്റോറുകളുടെ രൂപകല്‍പന. സുഖകരവും സൗകര്യപ്രദവുമായ രീതിയില്‍ ഉപഭോക്താക്കള്‍ക്ക് ഇവിടെ സേവനങ്ങള്‍ സ്വന്തമാക്കാം. കേരള ജനത എപ്പോഴും മാറ്റങ്ങള്‍ക്കൊപ്പമാണ്, പുതിയ സാങ്കേതിക മാറ്റങ്ങളും വളര്‍ച്ചയും അവര്‍ പെട്ടെന്ന് സ്വീകരിക്കും. രാജ്യത്തെ ഇ.വി വിപണിയുടെ 5.6 ശതമാനം കേരളത്തില്‍നിന്നാണ്. അതിനാല്‍ തന്നെ ഞങ്ങളുടെ പ്രീമിയം ടാറ്റ സ്റ്റോറുകളുടെ അടുത്ത ഘട്ടം എവിടെ ആരംഭിക്കണമെന്ന കാര്യം ഏറെ സുവ്യക്തമായ ഒന്നായിരുന്നു. വിവേചനാധികാരമുള്ള ഇ.വി ഉപഭോക്താവ് എങ്ങനെയാണ് പക്വത പ്രാപിച്ചതെന്നും പ്രീമിയം ഉടമസ്ഥതാനുഭവം ആവശ്യപ്പെടുന്നതെന്നും ഞങ്ങള്‍ മനസ്സിലാക്കി. സൗകര്യപ്രദവും ഡിജിറ്റൈസ്ഡ് ആയതുമായ ഉടമസ്ഥതാനുഭവം വാഗ്ദാനം ചെയ്യുന്നതിനായും ഇ.വി വിപണി കൂടുതല്‍ വ്യാപിക്കുന്നതിനുമായും വിട്ടുവീഴ്ചകളില്ലാതെ ഗുണമേന്മയുള്ള സേവനങ്ങള്‍ ഉറപ്പാക്കാന്‍ ടാറ്റ മോട്ടോഴ്സ് പ്രതിജ്ഞാബദ്ധരാണെന്നും ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര പറഞ്ഞു.

കേരളത്തിലെ മറ്റ് പ്രധാന നഗരങ്ങളില്‍ എക്സ്‌ക്ലൂസീവ് ഇ.വി സര്‍വിസ് സെന്ററുകള്‍ ആരംഭിക്കും. തങ്ങളെ സംബന്ധിച്ചിടത്തോളം, ടാറ്റ ഇ.വി സ്റ്റോറുകളിലൂടെയും സര്‍വിസ് സെന്ററുകളിലൂടെയും ഉയര്‍ന്ന തോതിലുള്ള വാങ്ങലുകളും ഉടമസ്ഥാവകാശ അനുഭവവും സൃഷ്ടിക്കുന്നത് ഇന്ത്യന്‍ നിരത്തുകളിലെ വൈദ്യുത വിപ്ലവത്തിലെ സുപ്രധാന മുന്നേറ്റമാണ്. രാജ്യത്തെ വാഹന ഉപഭോക്താക്കള്‍ കൂടുതലായി ഇ.വിയിലേക്ക് മാറുന്ന നിലവിലെ സാഹചര്യത്തില്‍ ചുവടുവെപ്പ് നിര്‍ണായകവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Two new EV exclusive retail stores of Tata Motors in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.