കൊച്ചി: കോവിഡ് പ്രതിസന്ധിക്കിടെ രാജ്യത്തുനിന്നുള്ള ഇരുചക്രവാഹന കയറ്റുമതിയിൽ വൻ ഇടിവ്. കഴിഞ്ഞ ഏപ്രിൽ മുതൽ ജൂലൈവരെ കഴിഞ്ഞവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കയറ്റുമതിയിൽ 56.5 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം ഏപ്രിൽ-ജൂലൈ കാലയളവിൽ 11,92,113 ഇരുചക്രവാഹനങ്ങൾ കയറ്റിയയച്ചപ്പോൾ ഇൗ വർഷം ഇത് 5,19,003 മാത്രമാണ്.
പ്രധാന ഇരുചക്രവാഹന നിർമാണ കമ്പനികളുടെയെല്ലാം കയറ്റുമതി മുൻ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞു. ബജാജ് ഓട്ടോ 51.8 ശതമാനം, ടി.വി.എസ് 46.1, ഹീറോ 47.4, ഹോണ്ട 79.8, യമഹ 77.4, സുസുകി 83, പിയാജിയോ 47.7, റോയൽ എൻഫീൽഡ് 66.5, ഹാർലി ഡേവിഡ്സൺ 16, മഹീന്ദ്ര 42.9 എന്നിങ്ങനെയാണ് പ്രധാന കമ്പനികളുടെ കയറ്റുമതിയിലെ ഇടിവ്.
അതേസമയം, രാജ്യത്ത് ഇരുചക്രവാഹന വിപണി പ്രതിസന്ധിയിൽനിന്ന് കരകയറുന്നതിെൻറ സൂചനകൾ കണ്ടുതുടങ്ങി. ജൂലൈയെ അപേക്ഷിച്ച് ആഗസ്റ്റിൽ വിൽപന ഉയർന്നു. ആഗസ്റ്റിലെ കണക്കുപ്രകാരം മിക്ക സംസ്ഥാനങ്ങളിലും ഇരുചക്ര വാഹന വിൽപന കൂടിയിട്ടുണ്ട്.
എന്നാൽ, കേരളത്തിൽ ആഗസ്റ്റിൽ വിൽപന നേരിയ തോതിൽ കുറഞ്ഞു. ജൂലൈയിൽ 30,788 വാഹനങ്ങൾ വിറ്റപ്പോൾ ആഗസ്റ്റിൽ ഇത് 30, 226 ആണ്. കഴിഞ്ഞവർഷം ആഗസ്റ്റിനെ അപേക്ഷിച്ച വിൽപനയിൽ 32.3 ശതമാനം കുറവുണ്ട്. തമിഴ്നാട്, മഹാരാഷ്ട്ര, ബിഹാർ, കർണാടക, ഗുജറാത്ത്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ആഗസ്റ്റിൽ വിൽപന കൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.