കോംപാക്ട് എസ്.യു.വിയായ വണ്ണിെൻറ ചിത്രം ടീസ് ചെയ്ത് എം.ജി മോേട്ടാഴ്സ്. ജൂലൈ 30 ന് നടക്കുന്ന ആഗോള അവതരണത്തിന് മുന്നോടിയായാണ് വാഹനത്തിെൻറ ചിത്രങ്ങൾ പുറത്തുവിട്ടത്. മോഡുലാർ പ്ലാറ്റ്‌ഫോമായ സിഗ്മ ആർക്കിടെക്ചറിലാണ് പുതിയ എസ്.യു.വി നിർമിച്ചിരിക്കുന്നത്. ഇതേ വാഹനത്തിെൻറ ഇ.വി പതിപ്പിനും ഉപയോഗിക്കാൻ പാകത്തിനുള്ളതാണ് പ്ലാറ്റ്ഫോം. ചിപ്പ് സാങ്കേതികവിദ്യ, ആക്ടീവ് ഡിജിറ്റൽ എകോ സിസ്റ്റം തുടങ്ങിയ പ്രത്യേകതകളും വാഹനത്തിനുണ്ട്.
പുത്തൻ കളർ ഓപ്ഷനുകളും ത്രിമാന ഇഫക്റ്റ് ഉള്ള വിശാലമായ, സ്പോർട്ടി ഗ്രില്ലും വാഹനത്തിെൻറ പ്രത്യേകതയാണ്. ഹെക്ടർ എസ്‌യുവിയിൽ വരുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ മോട്ടോറാകും വാഹനത്തിന് കരുത്തേകുകയെന്നാണ് സൂചന. എഞ്ചിൻ 180 ബിഎച്ച്പി കരുത്ത് പുറത്തെടുക്കും. ട്രാൻസ്മിഷനിൽ മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകൾ ഉൾപ്പെടാം. തിരഞ്ഞെടുത്ത വിപണികൾക്കായി ഒരു ഓയിൽ-ബർണർ ഓപ്ഷനും ഉണ്ടായിരിക്കാം. വലുപ്പമുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, പവേർഡ് സീറ്റുകൾ, വയർലെസ് ചാർജിങ്, പനോരമിക് സൺറൂഫ് എന്നിവയും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.