മോബൈൽ ഫോണുകൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിരുന്ന മോേട്ടാർ വാഹന നിയമങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം. 1989 ലെ കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലും കാലാകാലങ്ങളിൽ ഉണ്ടായ വിവിധ ഭേദഗതികളിലുമാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. നിയമപാലനം എളുപ്പമാക്കുന്നതിനും ഡ്രൈവർമാരും ജീവനക്കാരും നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനുമാണ് പുതിയ മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.
ഇതിനർഥം വാഹനം ഒാടിക്കുേമ്പാൾ ഇനിമുതൽ യഥേഷ്ടം മൊബൈൽ ഉപയോഗിക്കാം എന്നല്ല. വാഹനം ഒാടിക്കുേമ്പാൾ മൊബൈൽ ഉപയോഗിക്കുന്നത് ഇപ്പോഴും ഗൗരവകരമായ കുറ്റം തന്നെയാണ്. പുതിയ നിയമം അനുസരിച്ച് മൊബൈൽ ഉപയോഗിക്കാൻ ഡ്രൈവറെ അനുവദിക്കുന്ന ഒരേയൊരു സന്ദർഭം നാവിഗേഷൻ പ്രവർത്തിപ്പിക്കൽ മാത്രമാണ്. നിലവിൽ അനിവാര്യമായൊരു സാേങ്കതികവിദ്യയായി നാവിഗേഷൻ മാറിയിട്ടുണ്ട്. അതിനോട് ക്രിയാത്മകമായി പ്രവർത്തിക്കുകയാണ് നിയമം ചെയ്യുന്നത്.വാഹനത്തിലുള്ളവർക്കൊ നിരത്തിലുള്ള മറ്റ് വാഹനങ്ങൾക്കൊ ബുദ്ധിമുട്ടുണ്ടാക്കുന്നതരത്തിൽ ഇതാകാനും പാടില്ല. രണ്ട് കൈകളുംകൊണ്ട് മൊബൈൽ ഉപയോഗിക്കുന്നതിനേയും നിയമം വിലക്കുന്നുണ്ട്.
മോട്ടോർ വെഹിക്ൾസ് (ഡ്രൈവിംഗ്) റെഗുലേഷൻസ് 2017 ലെ ഭേദഗതികളുടെ ഭാഗമായാണ് പുതിയ നിയമം വരുന്നത്. കാറിനുള്ളിൽ ഫോൺ ഉപയോഗിക്കാൻ അനുവദിക്കുന്ന മറ്റൊരു സന്ദർഭം ഡിജിറ്റൽ രേഖകൾ പരിശോധിക്കുന്നതിനാണ്. നേരത്തെമുതൽ ഡിജിറ്റൽ രേഖകൾ സ്വീകാര്യമായിരുന്നെങ്കിലും മൊബൈൽ വാഹനത്തിൽ ഉപയോഗിക്കരുത് എന്ന നിബന്ധധ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. അതിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. രേഖകൾ ഡിജി ലോക്കർ അല്ലെങ്കിൽ എം-പരിവാഹൻ പോലുള്ള സർക്കാർ പോർട്ടലുകളിൽ മാത്രമാണ് സൂക്ഷിക്കേണ്ടത്. ഡിജിറ്റൽ രേഖകൾ നിയമപ്രകാരം ക്രമപ്പെടുത്തി സൂക്ഷിക്കുകയും വേണം. അപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം വാഹനം ഒാടിക്കുേമ്പാൾ മേൽപറഞ്ഞതിനല്ലാതെ മൊബൈൽ ഉപയോഗിക്കുന്നത് ഇപ്പോഴും ഗൗരവകരമായ കുറ്റം തന്നെയാണെന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.