2020ൽ യൂറോപ്പിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായി ഫോക്സ്വാഗൺ ഗോൾഫ്. യൂറോപ്പിലാകമാനം ഏകദേശം 312,000 ഗോൾഫുകൾ കഴിഞ്ഞവർഷം പുറത്തിറങ്ങി. ഇതിൽ 179,000 എണ്ണം വർഷത്തിന്‍റെ രണ്ടാം പകുതിയിലാണ് നിരത്തിലെത്തിയത്. കഴിഞ്ഞ വർഷം ജർമനിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാറും ഇതാണ്. 133,900 ഗോൾഫുകളാണ് ജർമനിയിൽ വിപണിയിലെത്തിയത്. എട്ട് വേരിയന്‍റുകളുള്ളത് ഗോൾഫിന്‍റെ വിൽപ്പന വർധിക്കാൻ കാരണമായതായി ഫോക്സ്വാഗൺ പറയുന്നു.
ജിടിഐ, ജിടിഡി, ജിടിഇ എന്നീ വേരിയന്‍റുകളുടെ ലഭ്യത മൂന്നാം പാദത്തിൽ വിൽപ്പനയ്ക്ക് ഉത്തേജനം നൽകി. ഹൈബ്രിഡ് മോഡലുകൾക്കുള്ള ഉയർന്ന ഡിമാൻഡും ഗോൾഫിന്‍റെ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചു. 2020 അവസാനത്തോടെ വിറ്റഴിഞ്ഞ മൂന്ന് ഗോൾഫുകളിൽ ഒന്ന് ഹൈബ്രിഡ് ആയിരുന്നു. എട്ടാം തലമുറ ഗോൾഫ് ജിടിഐക്ക് 245 എച്ച്പി കരുത്തുള്ള നാല് സിലിണ്ടർ 2.0 ടിഎസ്‌ഐ എഞ്ചിനാണുള്ളത്.
പരമാവധി ടോർക്ക് 370 എൻഎം ആണ്. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ഏഴ് സ്പീഡ് ഡിഎസ്ജി ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനുമാണ് വാഹനത്തിന് ലഭിക്കുന്നത്. ഉയർന്ന വേഗത മണിക്കൂറിൽ 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.