വാഹനങ്ങൾക്ക് സബ്സ്ട്രിപ്ഷൻ പ്രോഗ്രാം അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ. ഓറിക്സിെൻറ പങ്കാളിത്തത്തോടെയാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. പോളോ, വെേൻറാ, ടി-റോക് എന്നിവ സബ്‌സ്‌ക്രിപ്ഷൻ പ്രോഗ്രാമിൽ ലഭ്യമാണ്. 24-48 മാസങ്ങൾക്കിടയിലാണ് സബ്‌സ്‌ക്രിപ്ഷൻ കാലാവധി. ഡൽഹി-എൻസിആറിലും രാജ്യത്തെ ആറ് പ്രധാന നഗരങ്ങളിലും സേവനം ലഭ്യമാകും.
സർവ്വീസ്, ഇൻഷുറൻസ് എന്നിവ പ്രതിമാസ വാടകയിൽ ഉൾപ്പെടുന്നു. ഡൽഹി കൂടാതെ മുംബൈ, പൂണെ, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ സേവനം വാഗ്ദാനം ചെയ്യുന്നത്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് പോളോ, വെേൻറാ അല്ലെങ്കിൽ ടി-റോക് എന്നിവയിൽ ഒന്ന് തിരഞ്ഞെടുക്കാം. പോളോയുടെ പ്രതിമാസ വാടക 16,500 രൂപയും വെേൻറായുടേത് 27,000 രൂപയുമാണ്. ടി-റോകിനാകെട്ട 59,000 രൂപ പ്രതിമാസം നൽകേണ്ടിവരും.
ഉപഭോക്താക്കൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് കാർ അപ്ഗ്രേഡ് ചെയ്യാനോ തിരികെ നൽകാനോ ഉള്ള ഓപ്ഷൻ ഉണ്ട്. കാറുകൾ 24, 36 അല്ലെങ്കിൽ 48 മാസ കാലയളവിൽ ലഭിക്കും. 'കാർ സബ്‌സ്‌ക്രിപ്ഷൻ ജനപ്രീതി നേടുന്നുണ്ട്, പ്രത്യേകിച്ച് നഗരത്തിലെ യുവ മധ്യവർഗത്തിൽ. ഈ ഉപഭോക്തൃ വിഭാഗത്തിെൻറ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഒാറിക്സുമായുള്ള ഞങ്ങളുടെ പങ്കാളിത്തം വിപുലീകരിക്കും'-ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു.
സെപ്റ്റംബർ 23ന് കമ്പനി ടൈഗൺ മിഡ്‌സൈസ് എസ്‌യുവി പുറത്തിറക്കും. ഇന്ത്യയിൽ നിർമിച്ച എം.ക്യു.ബി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ വി.ഡബ്ല്യു മോഡലാണ് ടൈഗൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.