മിഡ് സൈസ് സെഡാൻ വെന്റോയുടെ പകരക്കാരൻ വെർട്യൂസിനെ അവതരിപ്പിച്ച് ഫോക്സ്‌വാഗൺ. വാഹനത്തിന്റെ വേൾഡ് പ്രീമിയറാണ് ഫോക്സ്‍വാഗൻ ഇപ്പോൾ നടത്തിയത്. മെയ് ആദ്യം വില പ്രഖ്യാപിക്കും. വാഹനത്തിന്റെ ബുക്കിങ് കമ്പനി സ്വീകരിച്ചു തുടങ്ങി. ഇന്ത്യയെക്കൂടാതെ 25 രാജ്യങ്ങളുടെ വിപണിയിൽ വാഹനം വിൽപ്പനക്കെത്തും.
സ്കോഡ സ്ലാവിയയുടെ ഫോക്സ്‌വാഗൺ പതിപ്പാണ് വെർട്യൂസ്. എക്യൂബി എ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന കാറിന് വെന്റോയെക്കാൾ വലുപ്പം കൂടുതലായിരിക്കും. 10 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, എട്ട് ഇഞ്ച് ഡിജിറ്റർ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8 സ്പീക്കർ ഓഡിയോ സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ തുടങ്ങി നിരവധി ഫീച്ചറുകളും വാഹനത്തിലുണ്ട്.
ആകര്‍ഷകമായ ഇന്റീരിയറുകള്‍, 20.32 സെന്റിമീറ്റര്‍ ഡിജിറ്റല്‍ കോക്ക്പിറ്റ്, 25.65 സെന്റിമീറ്റര്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഒട്ടോ എന്നിവയിലൂടെ സജ്ജീകരിച്ച വയര്‍ലെസ് ആപ്പ് കണക്റ്റ്, എട്ടു സ്പീക്കറുകളുള്ള മ്യൂസിക് സിസ്റ്റം, വയര്‍ലെസ് മൊബൈല്‍ ചാര്‍ജിങ്, മൈ ഫോക്‌സ് വാഗണ്‍ കണക്റ്റ് ആപ്പ് തുടങ്ങിയവയാണ് പ്രധാന പ്രത്യേകതകള്‍. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, മള്‍ട്ടി കൊളിഷന്‍ ബ്രേക്കുകള്‍, ഹില്‍-ഹോള്‍ഡ് കണ്‍ട്രോള്‍, എല്‍ഇഡി ഡിആര്‍എല്‍ ഉള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഐഎസ്ഒഎഫ്ഐഎക്സ്, ടയര്‍ പ്രഷര്‍ ഡിഫ്ലേഷന്‍ വാണിങ്, റിവേഴ്‌സ് ക്യാമറ തുടങ്ങി 40ലധികം സുരക്ഷാ സവിശേഷതകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
1.5 ലീറ്റർ ടിഎസ്ഐ, 1 ലീറ്റർ ടിഎസ്ഐ എന്നിങ്ങനെ രണ്ട് പെട്രോൾ എൻജിൻ വകഭേദങ്ങളുണ്ട്. മൂന്നു സിലണ്ടർ 1 ലീറ്റർ മോഡലിന് 110 ബി എച് പി കരുത്തുണ്ട് 1.5 ലീറ്ററിന് 150 ബി എച്ച് പിയാണ് കരുത്ത്. ആറു സ്പീഡ് മാനുവലും ടോർക്ക് കൺവർട്ടർ ഓട്ടോയും 1 ലീറ്ററിലുള്ളപ്പോൾ 7 സ്പീഡ് ഡി എസ് ജിയും മാനുവലുമാണ് 1.5 ലീറ്ററിന്. ഹോണ്ട സിറ്റി, ഹ്യുണ്ടേയ് വെർന, മാരുതി സിയാസ്, സ്കോഡ സ്ലാവിയ എന്നീ വാഹനങ്ങളുമായിട്ടാണ് വെർട്യൂസിന്റെ മത്സരം.
വൈല്‍ഡ് ചെറി റെഡ്, കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ, റിഫ്ളക്‌സ് സില്‍വര്‍, കുര്‍ക്കുമ യെല്ലോ, കാന്‍ഡി വൈറ്റ്, റൈസിംഗ് ബ്‌ളൂ എന്നീ നിറങ്ങളില്‍ ലഭിക്കും. 151 സെയില്‍സ് ടച്ച് പോയിന്റുകളിലൂടെയും ഫോക്‌സ് വാഗണ്‍ ഇന്ത്യ വെബ്‌സൈറ്റിലെ ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോം വഴിയും വാഹനം പ്രീ-ബുക്ക് ചെയ്യാം എന്ന് കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.