പണം കൊടുത്ത് വാങ്ങിയതുകൊണ്ടുമാത്രം ഒരു വാഹനം നമ്മുടേതാകുമെന്ന് കരുതാനാകുമോ? പുതിയ കാലത്തെ യുവാക്കളിലധികവും അങ്ങിനെ കരുതുന്നില്ല. അതാണ് അവർ രണ്ട് സ്റ്റിക്കർ ഒട്ടിച്ചിെട്ടങ്കിലും എന്തെങ്കിലും ഒരു മാറ്റം തങ്ങളുടെ വാഹനത്തിൽ വരുത്തുന്നത്. നമ്മുടേത് മാത്രം എന്ന് പറയുന്ന ഒരു വാഹനം എല്ലാവരുടേയും സ്വപ്നമാണ്. പലപ്പോഴും സെലിബ്രിറ്റികൾക്കുമാത്രമാണ് അതിനുള്ള ഭാഗ്യമുണ്ടാവുക. അവർക്ക് വാഹനം നിർമിച്ചുനൽകാവരെ കമ്പനികൾ തയ്യാറാണ്.
എന്നാൽ റോയൽ എൻഫീൽഡ് തങ്ങളുടെ വാഹനങ്ങൾ ഒാരോരുത്തർക്കും പേഴ്സനലൈസ് ചെയ്യാനുള്ള നൂറുകണക്കിന് ഒാപ്ഷനുകൾ നൽകുന്നുണ്ട്. എടുത്തുപറയേണ്ടകാര്യം ഇതെല്ലാം നിയമപ്രകാരമുള്ള മാറ്റങ്ങളാണെന്നതാണ്. റോയലിെൻറ 'മേക് ഇറ്റ് യുവേഴ്സ്' കസ്റ്റമൈസേഷനാണ് വാഹനം പേഴ്സനലൈസ് ചെയ്യാൻ സഹായിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ക്ലാസിക് 350 നും ഇത്തരത്തിൽ വാഹനം നമ്മുടേത് മാത്രമാക്കാനുള്ള നിരവധി ഒാപ്ഷനുകളാണുള്ളത്. പുതിയ ക്ലാസിക് 350 െൻറ ഓപ്ഷണൽ ആക്‌സസറികളുടെ സമ്പൂർണ ശ്രേണിയുടെ വില റോയൽ എൻഫീൽഡ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ സാധനങ്ങൾ എൻഫീൽഡ് ഓൺലൈൻ സ്റ്റോറിൽ വാങ്ങാൻ ലഭ്യവുമാണ്. മോട്ടോർസൈക്കിളിെൻറ ഇന്ത്യ ലോഞ്ച് കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ കമ്പനി പുതുക്കിയ മോഡലിെൻറ ഡെലിവറികളും ആരംഭിച്ചിട്ടുണ്ട്. ബൈക്കിന് 1.84 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം, ചെന്നൈ) 2.15 ലക്ഷം വരെയാണ് വില.
ക്ലാസികിന് ലഭ്യമായ ഓപ്ഷണൽ ആക്‌സസറികളുടെ പട്ടികയും വിലയും ചുവടെ.
- ബ്ലാക്ക് എയർഫ്ലൈ ഇവോ എഞ്ചിൻ ഗാർഡ്: 3,550
- സിൽവർ എയർഫ്ലൈ ഇവോ എഞ്ചിൻ ഗാർഡ്: 3,950
- സിൽവർ എയർഫ്ലൈ എഞ്ചിൻ ഗാർഡ്: 4,250
- ബ്ലാക്ക് എയർഫ്ലൈ എഞ്ചിൻ ഗാർഡ്: 3,950
- ബ്ലാക്ക് ട്രപീസിയം എഞ്ചിൻ ഗാർഡ്: 2,950
- സിൽവർ ട്രപീസിയം എഞ്ചിൻ ഗാർഡ്: 3,150
- സിൽവർ ഒക്ടഗോൺ എഞ്ചിൻ ഗാർഡ്: 3,450
- ബ്ലാക്ക് ഒക്ടഗോൺ എഞ്ചിൻ ഗാർഡ്: 2,900
- സിൽവർ സംപ് ഗാർഡ്: 2,750
- സിൽവർ ഡീലക്സ് ഫുട്പെഗ്സ്: 2,500
- ബ്ലാക്ക് ഡീലക്സ് ഫുട്പെഗ്സ്: 2,500
- ബാർ-എൻഡ് മിറർ മൗണ്ട്സ്: 550
- ബ്ലാക്ക് കമ്മ്യൂട്ടർ വാട്ടർപ്രൂഫ് ഇന്നർ ബാഗ്: 1,150
- ബ്ലാക്ക് കമ്മ്യൂട്ടർ പന്നിയർ: 1,950
- ബ്ലാക്ക് കമ്മ്യൂട്ടർ പന്നിയർ റെയിൽ: 1,800
- ബ്ലാക്ക് ലോ റൈഡ് റൈഡർ സീറ്റ്: 2,500
- ബ്ലാക്ക് സ്റ്റൈൽ 2 അലോയ് വീലുകൾ (രണ്ടെണ്ണം): 12,500
- ബ്ലാക്ക് സ്റ്റൈൽ 1 അലോയ് വീലുകൾ: 12,500
- ബ്ലാക്ക് ടൂറിങ് പാസഞ്ചർ സീറ്റ്: 2,950
- ബ്രൗൺ ടൂറിങ് പാസഞ്ചർ സീറ്റ്: 2,950
-ബ്ലാക്ക് ടൂറിങ് റൈഡർ സീറ്റ്: 3,750
- ബ്രൗൺ ടൂറിംഗ് റൈഡർ സീറ്റ്: 3,750
- കറുത്ത പിൻ റാക്ക്: 2,750
- സിൽവർ റൈഡർ സീറ്റ് സ്പ്രിംഗ്സ്: 1,150
- സിൽവർ എയ്റോ വൈസർ: 850
- ബ്ലാക്ക് എയ്റോ വൈസർ: 850
- ടൂറിങ് സ്ക്രീൻ: 3,950
- ബ്രൗൺ പാസഞ്ചർ ബാക്ക് റെസ്റ്റ്: 950
- ബ്ലാക്ക് പാസഞ്ചർ ബാക്ക് റെസ്റ്റ്: 950
- ബ്ലാക്ക് പാസഞ്ചർ മൗണ്ടുകൾ: 1,600
- ബ്രൗൺ പ്ലീറ്റഡ് സീറ്റ് കവറുകൾ: 1,000
- ബ്ലാക്ക് പ്ലീറ്റഡ് സീറ്റ് കവറുകൾ: 1,000
- ബ്ലാക്ക് ബാർ-എൻഡ് മിററുകൾ: 5,800
- ബ്ലാക്ക് ടൂറിങ് മിററുകൾ: 6,250
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.