വെറും ഒമ്പത് മിനിറ്റ് കൊണ്ട് 20 കിലോമീറ്റർ ദൂരം; സൈറസ് മിസ്ത്രി സഞ്ചരിച്ച ബെൻസിന്റെ വിഡിയോ കാണാം

വ്യവസായിയും ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രിയുടെ അപകടമരണ കാരണങ്ങളിലൊന്ന് അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ അമിതവേഗം ആയിരുന്നെന്നാണ് പ്രാഥമിക നിഗമനം.


മിസ്ത്രിയും നാല് സഹയാത്രികരും സഞ്ചരിച്ചിരുന്നത് മെഴ്സിഡസ് ബെൻസ് എസ്.യു.വിയിലാണ്. പാൽഘർ ജില്ലയിലെ ചാറട്ടി ചെക്പോയന്റ് കടന്ന ശേഷം വെറും ഒമ്പതു മിനിറ്റ് ​കൊണ്ടാണ് ആഡംബര കാർ 20 കി.മീ ദൂരം താണ്ടിയതെന്നാണ് പൊലീസ് പറയുന്നത്. ചാറട്ടി ചെക്പോസ്റ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പാൽഘർ പൊലീസ് ഈ നിഗമനത്തിലെത്തിയത്. കാർ ഞായാറാഴ്ച വൈകീട്ട് 2.21 നാണ് ചെക്പോസ്റ്റ് കടന്നുപോയത്. 20 കി.മി പിന്നിടുമ്പോഴാണ് അപകടം നടന്നത്. അതായത് വെറും ഒമ്പത് മിനിറ്റ് കൊണ്ടാണ് കാർ 20 കിലോമീറ്റർ ദൂരം പിന്നിട്ടത്.

മിസ്ത്രി സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളിൽ റോഡിലൂടെ പായുന്ന ബെൻസിന്റെ ദൃശ്യങ്ങൾ ആണുള്ളത്. ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനങ്ങളിലൊന്നിലാണ് മിസ്ത്രിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്നത്. ആന്റി ലോക്ക് ബ്രേക്ക് മുതൽ സ്റ്റെബിലിറ്റി കൺട്രോളും മുട്ടിനും തലക്കും സുരക്ഷ നൽകുന്ന എയർബാഗുകൾവരെ വാഹനത്തിലുണ്ട്. ഫ്രണ്ട്-ഇംപാക്ട് എയർബാഗ്, സൈഡ് ഇംപാക്ട് എയർബാഗ്, ഓവർഹെഡ് എയർബാഗുകൾ, നീ എയർബാഗുകൾ എന്നിവയും വാഹനത്തിലുണ്ടായിരുന്നു.

അപകടത്തിൽ മിസ്ത്രിയും സഹയാത്രികനായ ജഹാംഗീറുമാണ് മരിച്ചത്. മിസ്ത്രിയും ജഹാംഗീറും കാറിന്റെ പിറകിലെ സീറ്റിലാണ് ഇരുന്നത്. ഡാരിയസ് മുന്നിലും. കാർ ഓടിച്ചത് സ്ത്രീയാണെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ചാണ് പൊലീസ് പറഞ്ഞത്. സൂര്യ നദിയിലെ പാലത്തിൽ അമിതവേഗതയിൽ വന്ന കാർ മറ്റൊരു വാഹനത്തെ ഇടതു വശത്തു കൂടി മറികടക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് ഇടിച്ചു മറിഞ്ഞത്. അഹ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് മടങ്ങുമ്പോഴാണ് 54കാരനായ മിസ്ത്രിയുടെ ദാരുണാന്ത്യം. മിസ്ത്രിക്കൊപ്പം ജഹാംഗീർ പാൻഡോളും സംഭവസ്ഥലത്തുതന്നെ മരിച്ചു. മുംബൈക്കാരിയായ ഗൈനക്കോളജിസ്റ്റ് അനഹിത പാൻഡോൾ ആയിരുന്നു കാർ ഓടിച്ചിരുന്നു. 

Tags:    
News Summary - WATCH: Cyrus Mistry's car captured on CCTV moments before crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.