ലാറ്റിനമേരിക്കക്ക് വേണ്ടിയുള്ള എൻ.സി.എ.പി ക്രാഷ് ടെസ്റ്റ് റിസൾട്ടുകൾ പുറത്ത്. മെയ്ഡ് ഇൻ ഇന്ത്യ സ്വിഫ്റ്റ്, റെനോ ഡസ്റ്റർ എന്നിവയും ക്രാഷ് ടെസ്റ്റിൽ പെങ്കടുത്തു. അത്ര ആശാസ്യകരമായ റിസൾട്ടുകൾ അല്ല ഇരു വാഹനങ്ങൾക്കും ലഭിച്ചിരിക്കുന്നത്.മാരുതി സുസുകിയുടെ ഏറ്റവും ജനപ്രിയ കാറുകളിലൊന്നായ സ്വിഫ്റ്റ് ഹാച്ച്ബാക്കും ഫ്രഞ്ച് ഓട്ടോ ഭീമനായ റെനോയിൽ നിന്നുള്ള ഡസ്റ്ററും ക്രാഷ്ടെസ്റ്റിൽ ദയനീയമായിപരാജയപ്പെടുകയായിരുന്നു.
ലാറ്റിനമേരിക്കയ്ക്കും കരീബിയനുമായുള്ള കാർ അസസ്മെൻറ് പ്രോഗ്രാമിന് കീഴിലാണ് ഇരുവാഹനങ്ങളുടേയും ടെസ്റ്റുകൾ നടന്നത്. രണ്ട് വാഹനങ്ങൾക്കും സ്റ്റാർ റേറ്റിങ് ഒന്നും നേടാനായില്ല. സ്വിഫ്റ്റിൽ രണ്ട് എയർബാഗുകൾ സ്റ്റാൻഡേർഡായി സജ്ജീകരിച്ചിരുന്നു. ക്രാഷ് ടെസ്റ്റിനായി ഉപയോഗിക്കുന്ന സ്വിഫ്റ്റ് മിക്കവാറും എല്ലാ വിഭാഗങ്ങളിലും പരാജയപ്പെടുകയായിരുന്നു. മുതിർന്ന യാത്രികനുള്ള സുരക്ഷയിൽ 15.53%, കുട്ടികളുടെ സുരക്ഷയിൽ 0%, കാൽനടക്കാർക്കുള്ള സുരക്ഷയിൽ 66.07% എന്നിങ്ങനെയാണ് സ്വിഫ്റ്റിെൻറ പ്രകടനം. സ്വിഫ്റ്റിെൻറ ക്രാഷ് ടെസ്റ്റ് ഫലം ഹാച്ച്ബാക്കിന് മാത്രമല്ല, അതിെൻറ സെഡാൻ പതിപ്പുകൾക്കും സാധുതയുള്ളതാണെന്ന് ലാറ്റിൻ എൻസിഎപി പറഞ്ഞു.
ക്രാഷ് ടെസ്റ്റിനായി ഉപയോഗിച്ച റെനോ ഡസ്റ്റർ മോഡലുകൾക്ക് ഇരട്ട എയർബാഗുകളും ഇ.എസ്.സിയും സ്റ്റാൻഡേർഡായിരുന്നു. മുതിർന്ന യാത്രികനുള്ള സുരക്ഷയിൽ 29.47%, കുട്ടികളുടെ സുരക്ഷയിൽ 22.93%, കാൽനടക്കാരുടെ സുരക്ഷയിൽ 50.79% പോയിൻറുകളാണ് ഡസ്റ്ററിന് ലഭിച്ചത്. വാഹനങ്ങളുടെ പ്രകടനം നിരാശാജനകമാണെന്ന് ലാറ്റിൻ എൻ.സി.എ.പി സെക്രട്ടറി ജനറൽ അലജാൻഡ്രോ ഫ്യൂറസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.