ഏതായിരിക്കും ആ വാഹനം? പുതിയ സബ്​ കോംപാക്​ട്​ എസ്​.യു.വിയുടെ ടീസർ പുറത്തുവിട്ട്​ റെനോ​

റെനോ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്ന സബ്​ കോംപാക്​ട്​ എസ്​.യു.വിയുടെ ടീസർ പുറത്തുവിട്ടു. കാറി​െൻറ പേരോ മറ്റു വിവരങ്ങളോ ഫ്രഞ്ച്​ കമ്പനി അറിയിച്ചിട്ടില്ല. അതേസമയം, ഇത്​ കൺസെപ്റ്റ് രൂപത്തിൽ വരാനിരിക്കുന്ന എച്ച്​.ബി.സി സബ് കോംപാക്റ്റ് എസ്‌.യു.വിയാണെന്നാണ്​ വിവരം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ വാഹനം പലപ്പോഴായി ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണം ഓട്ടം നടത്തുന്നതി​െൻറ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

പുതിയ ഹെഡ്‌ലാമ്പുകൾ, ഭംഗിയായി രൂപകൽപ്പന ചെയ്ത ഡോർ ഹാൻഡിലുകൾ, മേൽക്കൂരയിൽ ഘടിപ്പിച്ച റിയർ സ്‌പോയ്‌ലർ, എൽ.ഇ.ഡി ടൈൽ‌ലൈറ്റ് ഡിസൈൻ എന്നിവയെല്ലാം പുതിയ ടീസറിൽ വ്യക്​തമാകും. കോവിഡ്​ കാരണം 2021​െൻറ തുടക്കത്തിൽ റെനോ ഇന്ത്യ തങ്ങളുടെ ചെറിയ എസ്‌.യു.വി പുറത്തിറക്കാനുള്ള പദ്ധതി മാറ്റി​െവച്ചതായി നേരത്തെ റി​േ​പ്പാർട്ടുണ്ടായിരുന്നു. എന്നാൽ, പുതിയ പദ്ധതി പ്രകാരം കമ്പനി ഉടൻ തന്നെ എസ്‌.യു.വിയുടെ കൺസെപ്റ്റ് പതിപ്പ് പുറത്തിറക്കിയേക്കാം.

നിസ്സാൻ മാഗ്​നൈറ്റി​െൻറ അതേ പ്ലാറ്റ്​ഫോമിലാണ്​ ഈ വാഹനം വരിക. ഇതി​െൻറ പേര് കിഗർ എന്നാകുമെന്നും റിപ്പോർട്ടുണ്ട്​. ബൂമറാങ് ആകൃതിയിലുള്ള എൽ.ഇ.ഡി ഡി.ആർ.എൽ, മൂന്ന് പോർട്ട് ഹെഡ്‌ലാമ്പുകൾ, ബീഫി ബമ്പർ, ബ്ലാക്ക് പ്ലാസ്റ്റിക് ക്ലാഡിംഗ്, ചരിഞ്ഞ മേൽക്കൂര, സി ആകൃതിയിലുള്ള എൽ.ഇ.ഡി ടെയിൽ ലാമ്പ് ക്ലസ്​റ്റർ, മേൽക്കൂരയിൽ ഘടിപ്പിച്ച പിൻ സ്‌പോയിലർ, അലോയ് വീലുകൾ എന്നിവയെല്ലാം പരീക്ഷണ ഓട്ടത്തിനിടെ പകർത്തിയ ചി​ത്രങ്ങളിൽനിന്ന്​ വ്യക്​തമായിരുന്നു.

വരാനിരിക്കുന്ന സബ് കോംപാക്റ്റ് എ.സ്‌.യുവി സി‌.എം‌.എഫ് എ+ പ്ലാറ്റ്‌ഫോമിലാണ്​ നിർമിക്കുക. നിസ്സാൻ മാഗ്​നൈറ്റിന്​ പുറമെ റെനോ ട്രൈബർ എം‌.പി.വിയും ഈ പ്ലാറ്റിഫോമിൽ തന്നെയാണുള്ളത്​. ഹ്യുണ്ടായ് വെന്യു, ടാറ്റ നെക്‌സൺ, കിയ സോനെറ്റ്, മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, മഹീന്ദ്ര എക്‌സ്​.യു.വി 300, ഫോർഡ് ഇക്കോസ്‌പോർട്ട് എന്നിവയാകും പ്രധാന എതിരാളികൾ. കൂടാതെ നവംബർ 26ന് വിപണിയിലെത്താൻ പോകുന്ന നിസാൻ മാഗ്​നൈറ്റിനോടും മത്സരിക്കേണ്ടി വരും. മാഗ്​നൈറ്റിനെപ്പോലെ, 1.0 ലിറ്റർ, 3 സിലിണ്ടർ പെട്രോൾ എൻജിനാകും ഈ വാഹനത്തി​െൻറയും ഹൃദയം.

Tags:    
News Summary - What is that vehicle? Renault releases teaser of new subcompact SUV

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.