ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ, ട്രാൻസ്പോർട്ട് കോർപറേഷനുകൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള 15 വർഷത്തിലധികം പഴക്കമുള്ള ഒമ്പതു ലക്ഷത്തിലധികം വാഹനങ്ങൾ ഏപ്രിൽ മുതൽ മാറ്റുമെന്നും പകരം പുതിയ വാഹനങ്ങൾ പുറത്തിറക്കുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.
എഥനോൾ, മെഥനോൾ, ബയോ-സി.എൻ.ജി, ബയോ-എൽ.എൻ.ജി, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ ഉപയോഗം സുഗമമാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും വ്യവസായ സംഘടനയായ ഫിക്കി സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. പഴക്കമുള്ള വാഹനങ്ങൾ റോഡിൽനിന്ന് പിൻവലിക്കുന്നത് അന്തരീക്ഷ മലിനീകരണം വലിയതോതിൽ കുറക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.