സ്കൂട്ടർ എന്ന് പറയുേമ്പാൾ നമ്മുക്ക് എപ്പോഴും ഒാർമവരിക ആക്ടീവയാണ്. പതുങ്ങി പതുങ്ങി നിരത്തിലൂടെ പോകുന്ന ഒരു മന്ദൻ വാഹനം എന്നതാകും ആക്ടീവയെകുറിച്ചുള്ള ആദ്യ അനുഭവം. ചെറിയ ടയറുകളും സി.വി.ടി ഗിയർബോക്സിെൻറ വലിവുകളുമായിട്ടാണ് ഇവൻ സഞ്ചരിക്കുക. പിന്നീട് സ്കൂട്ടർ വിപണി വികസിച്ചപ്പോൾ 125 സി.സി സ്കൂട്ടറുകൾ വന്നു. ഏറ്റവും അവസാനം അപ്രിലിയ പോലെ മികവും കായികക്ഷമതയും കൂടിയ വാഹനങ്ങളും എത്തി. എന്നാൽ അപ്പോഴും കരുത്തിെൻറ കാര്യത്തിൽ ഇവരൊക്കെ പിന്നാക്കമായിരുന്നു.
ഇതിനെല്ലാം പരിഹാരവുമായി എത്തിയിരിക്കുകയാണ് യമഹ. പുതിയ കരുംകരുത്തെൻറ പേര് എയറോക്സ് 155. നിലവിൽ രാജ്യത്ത് ലഭ്യമായ ഏറ്റവും കരുത്തുള്ള സ്കൂട്ടർ എന്ന് എയറോക്സിനെ വിളിക്കാം. മാക്സി സ്റ്റൈൽ സ്കൂട്ടറാണിത്. 126 കിലോഗ്രാമാണ് ഭാരം. 14 ഇഞ്ച് ടയറുകളാണ് മറ്റൊരു പ്രത്യേകത. 15 എച്ച്.പി കരുത്തുള്ള വാഹനം സെഗ്മെൻറ് ലീഡറാണ്.
എഞ്ചിനും ഗിയർബോക്സും
പുതിയ എയറോക്സ് 155 െൻറ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന്, അതിെൻറ പേര് സൂചിപ്പിക്കുന്നതുപോലെ, 155 സിസി, വിവിഎ, സിംഗിൾ സിലിണ്ടർ എഞ്ചിനാണ്. 15 എച്ച്പി കരുത്തും 13.9 എൻഎം ടോർകും വാഹനം ഉത്പ്പാദിപ്പിക്കും.സിവിടി ഗിയർബോക്സുമായിട്ടാണ് എഞ്ചിൻ ബന്ധിപ്പിച്ചിരിക്കുന്നത്. വാഹനത്തിെൻറ നട്ടെല്ല് അതിെൻറ രൂപകൽപ്പനയാണ്. എയറോഡൈനാമിക് വാഹനമാണിത്.
25 ലിറ്റർ സംഭരണ ശേഷി സീറ്റിനടിയിൽ ക്രമീകരിച്ചിട്ടുണ്ട്. ഡിജിറ്റൽ ഇൻസ്ട്രുമെേൻറഷൻ, സ്റ്റാർട്ട്-സ്റ്റോപ്പ് ടെക്, എൽഇഡി ലൈറ്റിങ്, ചാർജിങ് സോക്കറ്റ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയാണ് മറ്റ് സവിശേഷതകൾ. വലിയ ടയറുകൾ വാഹനത്തിനെ ഹൈവേ ക്രൂസിങിന് പ്രാപ്തമാക്കും. 1.29 ലക്ഷമാണ് എയറോക്സിെൻറ വില. ലിമിറ്റഡ് എഡിഷൻ മോട്ടോജിപി പതിപ്പിന് 1.30 ലക്ഷം നൽകണം. പ്രധാന എതിരാളിയായ അപ്രിലിയ എസ്.എക്സ്.ആർ 160 ന് 1.27 ലക്ഷം രൂപയാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.