നേക്കഡ്​ കിങ്​ യമഹ എം.ടി 09; 890 സി.സി എഞ്ചിൻ, 117 എച്ച്​.പി കരുത്ത്​

യമഹയുടെ കരുത്തൻ എം.ടി 09 ബൈക്കുകൾ വിപണിയിൽ. 2021ൽ പരിഷ്​കരിച്ച വാഹനമാണ്​ പുറത്തിറങ്ങിയത്​. 890 സിസി ക്രോസ്പ്ലെയ്ൻ ഇൻലൈൻ-ട്രിപ്പിൾ എഞ്ചിൻ 117 എച്ച്പിയും 93 എൻഎമ്മും ടോർക്കും ഉത്​പാദിപ്പിക്കും. നിസിൻ റേഡിയൽ മാസ്​റ്റർ സിലിണ്ടർ സംവിധാനം ലഭിക്കുന്ന യമഹയുടെ രണ്ടാമത്തെ വാഹനമാണ്​ എം.ടി 09. പഴയതും പുതിയതുമായ യമഹ എം.ടി-09നുകൾ തമ്മിലുള്ള പ്രധാന വ്യത്യാസം ഹെഡ്‌ലാമ്പാണ്.

പുതിയ സിംഗിൾ പ്രൊജക്​ടർ എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി സ്ട്രിപ്പുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. പഴയ ബൈക്കിലെ ഇരട്ട-പ്രൊജക്ടർ സജ്ജീകരണത്തിൽ നിന്ന് തികച്ചും വ്യത്യസ്​തമാണിത്​. പുതിയ വാഹനത്തിന്​ 250 ഗ്രാം ഭാരം കുറഞ്ഞ അലുമിനിയം സ്വിങ്​ആം ആണ്​ ഉപയോഗിക്കുന്നത്​. പുതിയ ഫ്രെയിമും ഭാരംകുറഞ്ഞ എഞ്ചിനും ബൈക്കിനെ 189 കിലോഗ്രാം എന്ന ഭാരം നിലനിർത്താൻ സഹായിച്ചിട്ടുണ്ട്​. വിവിധതരത്തിൽ ക്രമീകരിക്കാവുന്ന 41 എംഎം കയാബ യുഎസ്​ഡി ഫോർക്കും പിന്നിൽ കയാബ മോണോഷോക്ക്​ സസ്പെൻഷനുമാണ്​ നൽകിയിരിക്കുന്നത്​.


വാഹനത്തി​െൻറ വീൽബേസ്​ 1430 മിമിഉം ഗ്രൗണ്ട് ക്ലിയറൻസ് 140 എംഎം ആണ്​. ബ്രേക്കുകൾക്കായി മുന്നിൽ 298 എംഎം, പിന്നിൽ 245 എംഎം ഡിസ്​കുമാണ്​ നൽകിയിരിക്കുന്നത്​. ട്രാക്ഷൻ കൺട്രോൾ, സ്ലൈഡ് കൺട്രോൾ, കോർണറിംഗ് എബിഎസ് എന്നിവയും ബൈക്കിനുണ്ട്​. മോഡ് 1 മോഡ് 2, മോഡ് എം എന്നീ മൂന്ന് റൈഡിംഗ് മോഡുകൾ യമഹ വാഗ്ദാനം ചെയ്യുന്നു. രണ്ടാമത്തേത് കസ്റ്റം മോഡ് ആണ്. ആവശ്യമായ രീതിയിൽ വാഹനത്തിന്​ ക്രമീകരണങ്ങൾ വരുത്താൻ റൈഡറെ ഇൗ മോഡ്​ അനുവദിക്കും.

പുതിയ 3.5 ഇഞ്ച് ടിഎഫ്​ടി ഡിസ്പ്ലേ വഴി വാഹനത്തി​െൻറ വിവിധ സംവിധാനങ്ങൾ നിയന്ത്രിക്കാനാവും. 2021 യമഹ എംടി -09 ഉടൻ അന്താരാഷ്ട്ര വിപണിയിൽ വിൽപ്പനയ്‌ക്കെത്തും. ഇന്ത്യയിലേക്ക് വാഹനം എത്തിക്കുമോ എന്നത് വ്യക്തമല്ല. 12 ലക്ഷം രൂപക്ക്​ (എക്സ്-ഷോറൂം) മുകളിലാണ് വില. കെടിഎം 790 ഡ്യൂക്ക്, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ ആർ എന്നിവയ്‌ക്കെതിരെയാണ്​ യമഹ വിപണിയിൽ മത്സരിക്കുക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.