നേക്കഡ് കിങ് യമഹ എം.ടി 09; 890 സി.സി എഞ്ചിൻ, 117 എച്ച്.പി കരുത്ത്
text_fieldsയമഹയുടെ കരുത്തൻ എം.ടി 09 ബൈക്കുകൾ വിപണിയിൽ. 2021ൽ പരിഷ്കരിച്ച വാഹനമാണ് പുറത്തിറങ്ങിയത്. 890 സിസി ക്രോസ്പ്ലെയ്ൻ ഇൻലൈൻ-ട്രിപ്പിൾ എഞ്ചിൻ 117 എച്ച്പിയും 93 എൻഎമ്മും ടോർക്കും ഉത്പാദിപ്പിക്കും. നിസിൻ റേഡിയൽ മാസ്റ്റർ സിലിണ്ടർ സംവിധാനം ലഭിക്കുന്ന യമഹയുടെ രണ്ടാമത്തെ വാഹനമാണ് എം.ടി 09. പഴയതും പുതിയതുമായ യമഹ എം.ടി-09നുകൾ തമ്മിലുള്ള പ്രധാന വ്യത്യാസം ഹെഡ്‌ലാമ്പാണ്.
പുതിയ സിംഗിൾ പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി സ്ട്രിപ്പുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. പഴയ ബൈക്കിലെ ഇരട്ട-പ്രൊജക്ടർ സജ്ജീകരണത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണിത്. പുതിയ വാഹനത്തിന് 250 ഗ്രാം ഭാരം കുറഞ്ഞ അലുമിനിയം സ്വിങ്ആം ആണ് ഉപയോഗിക്കുന്നത്. പുതിയ ഫ്രെയിമും ഭാരംകുറഞ്ഞ എഞ്ചിനും ബൈക്കിനെ 189 കിലോഗ്രാം എന്ന ഭാരം നിലനിർത്താൻ സഹായിച്ചിട്ടുണ്ട്. വിവിധതരത്തിൽ ക്രമീകരിക്കാവുന്ന 41 എംഎം കയാബ യുഎസ്ഡി ഫോർക്കും പിന്നിൽ കയാബ മോണോഷോക്ക് സസ്പെൻഷനുമാണ് നൽകിയിരിക്കുന്നത്.
വാഹനത്തിെൻറ വീൽബേസ് 1430 മിമിഉം ഗ്രൗണ്ട് ക്ലിയറൻസ് 140 എംഎം ആണ്. ബ്രേക്കുകൾക്കായി മുന്നിൽ 298 എംഎം, പിന്നിൽ 245 എംഎം ഡിസ്കുമാണ് നൽകിയിരിക്കുന്നത്. ട്രാക്ഷൻ കൺട്രോൾ, സ്ലൈഡ് കൺട്രോൾ, കോർണറിംഗ് എബിഎസ് എന്നിവയും ബൈക്കിനുണ്ട്. മോഡ് 1 മോഡ് 2, മോഡ് എം എന്നീ മൂന്ന് റൈഡിംഗ് മോഡുകൾ യമഹ വാഗ്ദാനം ചെയ്യുന്നു. രണ്ടാമത്തേത് കസ്റ്റം മോഡ് ആണ്. ആവശ്യമായ രീതിയിൽ വാഹനത്തിന് ക്രമീകരണങ്ങൾ വരുത്താൻ റൈഡറെ ഇൗ മോഡ് അനുവദിക്കും.
പുതിയ 3.5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ വഴി വാഹനത്തിെൻറ വിവിധ സംവിധാനങ്ങൾ നിയന്ത്രിക്കാനാവും. 2021 യമഹ എംടി -09 ഉടൻ അന്താരാഷ്ട്ര വിപണിയിൽ വിൽപ്പനയ്‌ക്കെത്തും. ഇന്ത്യയിലേക്ക് വാഹനം എത്തിക്കുമോ എന്നത് വ്യക്തമല്ല. 12 ലക്ഷം രൂപക്ക് (എക്സ്-ഷോറൂം) മുകളിലാണ് വില. കെടിഎം 790 ഡ്യൂക്ക്, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ ആർ എന്നിവയ്‌ക്കെതിരെയാണ് യമഹ വിപണിയിൽ മത്സരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.