മഞ്ചേരി: പലവിധ ഇരുചക്ര വാഹനങ്ങളുടെ പാർട്സുകൾ കൂട്ടിയോചിപ്പിച്ച് കലക്കൊനൊരു സ്പേർട്ടി ബൈക്ക് നിർമിച്ച് ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ് 24കാരൻ.ബൈക്ക് മെക്കാനിക്കായ മഞ്ചേരി കുട്ടശ്ശേരിയിലെ കുട്ടശ്ശേരി വെള്ളിയോട്ടിൽ മുനവ്വറാണ് ജോലിക്കിടെ ഒരുമാസം കൊണ്ട് മിനി ബൈക്ക് നിർമിച്ചത്. വിവിധ ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും പാർട്സുകൾ ഇതിനായി തരപ്പെടുത്തി. ഹോണ്ട ആക്ടീയുടെ എൻജിനാണ് ഉപയോഗിച്ചത്.
ഏവിയേറ്ററിന്റെ ടയറുകളും വെച്ചു. ഹീറോ ഹോണ്ടയുടെ ഷോക്ക് അബ്സോർബർ ഘടിപ്പിച്ച വാഹനത്തിന്റെ സൈലൻസറിന് ഉപയോഗിച്ചത് സാധ സ്റ്റീൽ കുഴലാണ്. ആർ വൺ ഫൈവിന്റെ എയർ ഫിൽട്ടറും ഉപയോഗിച്ചു.പെട്രോൾ ടാങ്ക് ആക്ടീവയുടെ മുൻഭാഗത്തെ മഡ്ഗാഡ് രൂപമാറ്റം വരുത്തിയാണ് തയാറാക്കിയത്. പ്ലസ് ടു പഠനശേഷം ഒരുവർഷത്തെ ഓട്ടോ മൊബൈൽ കോഴ്സാണ് മുനവ്വർ പഠിച്ചത്. പിന്നീട് ഏതാനും വർഷം മഞ്ചേരിയിൽ ബൈക്ക് വർക്ക് ഷോപ്പിൽ ജോലി ചെയ്തു. നിലവിൽ എളങ്കൂർ ചാരങ്കാവിൽ ബൈക്ക് വർക്ക് ഷോപ്പ് നടത്തുകയാണ്.
പെട്രോളിന് ഓടുന്ന ബൈക്കിന് 35 കിലോ മീറ്റർ മൈലേജ് ലഭിക്കുമെന്ന് മുനവ്വർ പറയുന്നു. ബൈക്ക് കാണാനും അഭിനന്ദിക്കാനും ഫോട്ടോ എടുക്കാനുമായി നിരവധി പേരാണ് വീട്ടിലെത്തുന്നത്. വാഹനങ്ങളോടുള്ള താൽപര്യം മൂലമാണ് മുപ്പതിനായിരത്തോളം രൂപ ചെലവഴിച്ച് മിനിബൈക്ക് നിർമിച്ചതെന്ന് മുനവ്വർ പറഞ്ഞു. പരേതനായ കുട്ടശ്ശേരി ഹംസയുടെയും ഫാത്തിമ കാരക്കുന്നിന്റെയും മകനാണ്. ഹസ്ന മിന്നത്ത്, മിൻഹാജ് എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.