ട്രയംഫ് റോക്കറ്റ്, ഇരുചക്ര വാഹന വിപണിയിലെ ഇടിമുഴക്കം ഇന്ത്യയിലേക്ക്. സെപ്റ്റംബർ 10 ന് റോക്കറ്റ് 3 ജിടി ഇന്ത്യൻ വിപണിയിലെത്തിക്കുമെന്ന് ട്രയംഫ് പ്രഖ്യാപിച്ചു. ടൂറിംഗ് ഫ്രണ്ട്‌ലി ക്രൂസറാണ് റോക്കറ്റ് 3 ജി ടി. നിലവിൽ രാജ്യത്ത് വിൽക്കുന്ന റോക്കറ്റ് 3 ആറിനോടൊപ്പമാകും പുതിയ ബൈക്കും വിപണിയിലെത്തുക.
പലതരത്തിൽ ക്രമീകരിക്കാവുന്ന ഫുട്റെസ്റ്റുകളും ഹാൻഡിൽബാറും റോക്കറ്റ് 3 ജിടിയുടെ പ്രത്യേകതയാണ്. പിന്നിലെ യാത്രക്കാരന് ബാക്ക് റെസ്റ്റും നൽകിയിട്ടുണ്ട്. 294 കിലോഗ്രാം ഭാരമുള്ള ജിടിക്ക് ഉയരവും കുറവാണ്. 2,500 സിസി, ഇൻ-ലൈൻ മൂന്ന് സിലിണ്ടർ എഞ്ചിനാണ് ബൈക്കിന്. 6,000 ആർപിഎമ്മിൽ 165 ബിഎച്ച്പി കരുത്തും 4,000 ആർപിഎമ്മിൽ 221 എൻഎം ടോർക്കുമാണ് പുറപ്പെടുവിക്കുന്നത്.
ലോകത്ത് നിലവിൽ പുറത്തിറങ്ങുന്ന ഏതൊരു ബൈക്കിനേക്കാളും ടോർക്ക് കൂടുതലാണ് പുതിയ റോക്കറ്റിന്. 6-സ്പീഡ് ഗിയർബോക്സ് മിന്നൽ വേഗമുള്ളത്. വിവിധതരത്തിൽ ക്രമീകരിക്കാവുന്നവയാണ് ഷോക്ക് അബ്സോർബറുകൾ. റോഡ്, റെയിൻ, സ്പോർട്ട്, റൈഡർ എന്നിങ്ങനെ നാല് ഡ്രൈവ് മോഡുകൾ ബൈക്കിന് ലഭിക്കും.
കോർണറിംഗ് എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ക്രൂസ് കൺട്രോൾ, ഹിൽ ഹോൾഡ്, ഇൻറഗ്രേറ്റഡ് ഗോപ്രോ കൺട്രോൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഇൻറഗ്രേറ്റഡ് ഫോൺ, മ്യൂസിക് ഓപ്പറേഷൻ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും റോക്കറ്റ് 3 ജിടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 20 ലക്ഷമാണ് പ്രതീക്ഷിക്കപ്പെടുന്ന വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.