ഇടിമുഴക്കമായി റോക്കറ്റ് വരുന്നു
text_fieldsട്രയംഫ് റോക്കറ്റ്, ഇരുചക്ര വാഹന വിപണിയിലെ ഇടിമുഴക്കം ഇന്ത്യയിലേക്ക്. സെപ്റ്റംബർ 10 ന് റോക്കറ്റ് 3 ജിടി ഇന്ത്യൻ വിപണിയിലെത്തിക്കുമെന്ന് ട്രയംഫ് പ്രഖ്യാപിച്ചു. ടൂറിംഗ് ഫ്രണ്ട്‌ലി ക്രൂസറാണ് റോക്കറ്റ് 3 ജി ടി. നിലവിൽ രാജ്യത്ത് വിൽക്കുന്ന റോക്കറ്റ് 3 ആറിനോടൊപ്പമാകും പുതിയ ബൈക്കും വിപണിയിലെത്തുക.
പലതരത്തിൽ ക്രമീകരിക്കാവുന്ന ഫുട്റെസ്റ്റുകളും ഹാൻഡിൽബാറും റോക്കറ്റ് 3 ജിടിയുടെ പ്രത്യേകതയാണ്. പിന്നിലെ യാത്രക്കാരന് ബാക്ക് റെസ്റ്റും നൽകിയിട്ടുണ്ട്. 294 കിലോഗ്രാം ഭാരമുള്ള ജിടിക്ക് ഉയരവും കുറവാണ്. 2,500 സിസി, ഇൻ-ലൈൻ മൂന്ന് സിലിണ്ടർ എഞ്ചിനാണ് ബൈക്കിന്. 6,000 ആർപിഎമ്മിൽ 165 ബിഎച്ച്പി കരുത്തും 4,000 ആർപിഎമ്മിൽ 221 എൻഎം ടോർക്കുമാണ് പുറപ്പെടുവിക്കുന്നത്.
ലോകത്ത് നിലവിൽ പുറത്തിറങ്ങുന്ന ഏതൊരു ബൈക്കിനേക്കാളും ടോർക്ക് കൂടുതലാണ് പുതിയ റോക്കറ്റിന്. 6-സ്പീഡ് ഗിയർബോക്സ് മിന്നൽ വേഗമുള്ളത്. വിവിധതരത്തിൽ ക്രമീകരിക്കാവുന്നവയാണ് ഷോക്ക് അബ്സോർബറുകൾ. റോഡ്, റെയിൻ, സ്പോർട്ട്, റൈഡർ എന്നിങ്ങനെ നാല് ഡ്രൈവ് മോഡുകൾ ബൈക്കിന് ലഭിക്കും.
കോർണറിംഗ് എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ക്രൂസ് കൺട്രോൾ, ഹിൽ ഹോൾഡ്, ഇൻറഗ്രേറ്റഡ് ഗോപ്രോ കൺട്രോൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഇൻറഗ്രേറ്റഡ് ഫോൺ, മ്യൂസിക് ഓപ്പറേഷൻ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും റോക്കറ്റ് 3 ജിടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 20 ലക്ഷമാണ് പ്രതീക്ഷിക്കപ്പെടുന്ന വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.