പരിഷ്കരിച്ച കോമ്പാക്ട് സെവൻ സീറ്റർ ട്രൈബറിനെ അവതരിപ്പിച്ച് റെനോ. നിരവധി അധിക സവിശേഷതകളും ഡ്യുവൽ-ടോൺ നിറങ്ങളും ഉൾപ്പെടുത്തിയാണ് അപ്ഡേറ്റഡ് വാഹനം എത്തിയിരിക്കുന്നത്. പുതിയ ട്രൈബറിന് 5.30 ലക്ഷം രൂപയിൽ ആരംഭിച്ച് 7.82 ലക്ഷം വരെ (എക്‌സ്‌ഷോറൂം, ദില്ലി)വിലവരും. ഡ്യുവൽ-ടോൺ വേരിയന്‍റുകൾക്ക് കറുത്ത മേൽക്കൂരയും വിംഗ് മിററുകളും ലഭിക്കും. ട്രൈബർ ആർ.എക്‌സ്.ഇസഡ് വേരിയന്‍റിന് വിങ് മിറർ മൗണ്ടഡ് ടേൺ ഇൻഡിക്കേറ്ററുകളും സ്റ്റിയറിങിൽ വിവിധ നിയന്ത്രണങ്ങളും ലഭിക്കുന്നു.
ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റിന്‍റെ കൂട്ടിച്ചേർക്കലും എടുത്തുപറയേണ്ടതാണ്. ഇരട്ട നിറമുള്ള വാഹനത്തിന് സ്റ്റാൻഡേർഡ് ആർ.എക്‌സ്.ഇസഡിനേക്കാൾ 17,000 രൂപ കൂടുതൽ വിലനൽകേണ്ടിവരും. സിഡാർ ബ്രൗൺ എന്ന പുതിയൊരു നിറവും വാഹനത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. എഞ്ചിനിൽ മാറ്റങ്ങമൊന്നുമില്ല. 72 എച്ച്പി, 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വാഹനത്തിനുള്ളത്.
അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സാണ് ട്രൈബറിൽ. ട്രൈബറിന്റെ ഏറ്റവും അടുത്ത എതിരാളി ഡാറ്റ്സൺ ഗോ + (4.25-6.99 ലക്ഷം രൂപ) ആണ്. വിലയുടെ കാര്യത്തിൽ, അടുത്തിടെ അപ്‌ഡേറ്റുചെയ്‌ത മാരുതി സുസുക്കി സ്വിഫ്റ്റ് (5.73-8.41 ലക്ഷം രൂപ), ഫോർഡ് ഫിഗോ (5.64-7.09 ലക്ഷം രൂപ), ഹ്യുണ്ടായ് ഗ്രാൻഡ് ഐ 10 നിയോസ് (രൂപ 5.19-7.86 ലക്ഷം), മാരുതി എർട്ടിഗ (7.69-10.47 ലക്ഷം രൂപ) പോലുള്ള വാഹനങ്ങളും ട്രൈബറിന് ബദലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.