എം.എം മണിയും അദ്ദേഹത്തിൻെറ ഔദ്യോഗിക വാഹനമായ ഇന്നോവ ക്രിസ്റ്റയുടെ ടയറുമാണ് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കു ന്നത്. ഒരു വർഷത്തിനുള്ളിൽ വൈദ്യുതി മന്ത്രിയുടെ കാറിനായി 34 ടയറുകളിൽ വാങ്ങിയതാണ് ഇപ്പോഴുള്ള വാർത്തകൾക്കുള് ള കാരണം. ഇക്കാര്യത്തിൽ വിശദീകരണവുമായി എം.എം മണി തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. വാസ്തവത്തിൽ കാറുകളുടെ ട യർ നമ്മുടെ മണി തിന്നുന്ന ഒന്നു തന്നെയാണ്. ടയറുകൾ പരിപാലിച്ചാൽ പോക്കറ്റ് കീറാതെ നോക്കാം, മണി ലാഭിക്കുകയും ചെയ്യാം.
അവശ്യഘട്ടങ്ങളിലൊഴികെ സഡൻ ബ്രേക്കിങ് പരമാവധി ഒഴിവാക്കുന്നത് ടയറുകളുടെ ആയുസ് വർധിപ്പിക്കുന്നതിൽ പങ്കുവഹിക്കുന്ന പ്രധാന ഘടകമാണ്. അനാവശ്യമായി ഉയർന്ന ആക്സലറേഷൻ നൽകുന്നതും ടയറിൻെറ ആയുസ് കുറക്കും. കൃത്യമായ മർദ്ദം ടയറുകളിലുണ്ടെന്ന് യാത്രകൾക്ക് മുമ്പായി ഉറപ്പ് വരുത്തുക.
ടയറുകളുടെ ആയുസിന് ബാലൻസിങ് പാലിക്കേണ്ടതും അത്യാവശ്യമാണ്. വിറയൽ അനുഭവപ്പെടുകയോ, 5000 കിലോ.മീറ്റർ സഞ്ചരിക്കുകയോ ചെയ്താൽ ടയർ ബാലൻസിങ് നടത്തുന്നത് ഗുണകരമാണ്. 5000 കിലോ മീറ്റർ ഓടിക്കഴിഞ്ഞാൽ നിർബന്ധമായും വീൽ അലൈൻമെൻറ് നടത്തണം. ടയർ റൊട്ടേറ്റ് ചെയ്യണം. വാഹനങ്ങളിൽ ഒരേ ടൈപ്പ് ടയറുകൾ തന്നെ ഉപയോഗിക്കാനും ശ്രദ്ധിക്കണം. ഒരേ കമ്പനിയുടെ ടയറുകൾ പരമാവധി ഉപയോഗിക്കുന്നതാണ് ഉചിതം.
ഇപ്പോൾ ടയറുകളിൽ നൈട്രജൻ നിറക്കുന്നത് വ്യാപകമായിട്ടുണ്ട്. ഇതും ടയറിൻെറ ആയുസ് നീട്ടിയെടുക്കാൻ സഹായിക്കും. നൈട്രജൻ നിറക്കുേമ്പാൾ ശ്രദ്ധിക്കേണ്ടത് എല്ലാ വീലുകളിലും നൈട്രജൻ തന്നെയാണെന്ന് ഉറപ്പുവരുത്തണം. നൈട്രജൻ നിറച്ചതും അല്ലാത്തതുമായ ടയറുകൾ ഇടകലർത്തി ഉപയോഗിക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.