ബുള്ളറ്റ് ജ്വരം ബാധിച്ച യുവാക്കളെ കോരിത്തരിപ്പിച്ച് കൊണ്ടായിരുന്നു റോയൽ എൻഫീൽഡിെൻറ ആ പ്രഖ്യാപനം. 15 ‘‘ലിമിറ്റഡ് എഡിഷൻ സ്റ്റെൽത് ബ്ലാക്ക് ക്ലാസിക് 500’’ ബൈക്കുകൾ വിൽപനക്ക്. ഡിസംബർ എട്ടിനായിരുന്നു ബുള്ളറ്റാരാധകരെ ഇരിക്കപ്പൊറുതിയില്ലാതാക്കിയ ആ പ്രഖ്യാപനം നടന്നത്. ഇെതന്താണ് സംഭവം എന്നുപോലും പരിശോധിക്കാതെ 2000 താൽപര്യക്കാരാണ് ഉടൻ തന്നെ രജിസ്റ്റർ ചെയ്തത്.
നല്ല പുതു പുത്തൻ ബൈക്കാണെന്ന് തെറ്റിധരിക്കരുത്. മറിച്ച് നമ്മുടെ ‘എൻ.എസ്.ജി ബ്ലാക്ക് ക്യാറ്റ് കമ്മാൻഡോകൾ 40 ദിവസങ്ങളായി രാജ്യമെമ്പാടും 8,000 കിലോമീറ്ററുകൾ സഞ്ചരിച്ച ബൈക്കാണ് വിൽപനക്ക് വെച്ചത്. ‘രാജ്യ സേവനവും തീവ്രവാദത്തിനെതിരെയുള്ള പോരാട്ടവും’ സംബന്ധിച്ചുള്ള സന്ദേശം കൈമാറുന്നതിെൻറ ഭാഗമായാണ് കമാൻഡോകൾ അത്രയും ദൂരം റോയൽ എൻഫീൽഡിൽ യാത്ര ചെയ്തത്.
ഡിസംബർ 13ന് ബൈക്കുകൾ ഒാൺലൈനിൽ വിൽപനക്ക് വെച്ചത് മാത്രമേ കമ്പനിക്ക് ഒാർമയുള്ളു 15 വിരുതൻമാർ 15 ലിമിറ്റഡ് എഡിഷനും 15 സെക്കൻഡുകൾ കൊണ്ട് വാങ്ങി. ഉച്ചയ്ക്ക് 12 മണിക്കായിരുന്നു വിൽപനയാരംഭിച്ചത്. 15,000 രൂപ ഒാൺലൈനിൽ അഡ്വാൻസായി നൽകണം. തുടർന്ന് അവരവരുടെ ലോക്കൽ ഡീലർഷിപ്പിൽ മുഴുവൻ പണവുമടച്ച് ബൈക്ക് വാങ്ങാം.
റോയൽ എൻഫീൽഡും ഇന്ത്യൻ സായുധസേനയും തമ്മിലുള്ള സൗഹൃദത്തിന് അരനൂറ്റാണ്ടിലധികം പഴക്കമുണ്ട്. 1955 മുതൽ റോയൽ എൻഫീൽഡ് ബൈക്കുകൾ സേന ഉപയോഗിക്കുന്നുണ്ട്. എൻ.എസ്.ജിയുടെ ഇൗ മോേട്ടാർ സൈക്കിൾ എക്സ്പെഡിഷൻ അതിെൻറ ചെറിയൊരു ഭാഗം മാത്രമാണ്. രാജ്യത്തിന് വേണ്ടി എൻ.എസ്.ജിയുടെ സേവനം തുടങ്ങിയിട്ട് 33 വർഷങ്ങളായി എന്നതിെൻറ ഒാർമ പുതുക്കൽ കൂടിയായിരുന്നു കമാൻഡോകളുടെ 8000 കിലോമീറ്റർ താണ്ടിയ സാഹസിക യാത്ര.
ബുള്ളറ്റ് എങ്ങനെ വിറ്റാലും പെറുക്കി കൊണ്ട് പോവാൻ ആളുള്ള കാര്യം ചേക്കിലെ കുഞ്ഞു പിള്ളേർക്ക് പോലുമറിയാവുന്നത് കൊണ്ട് കമ്പനി എൻ.എസ്.ജിക്ക് വേണ്ടി നിർമിച്ച ‘‘ലിമിറ്റഡ് എഡിഷൻ സ്റ്റെൽത് ബ്ലാക്ക് റോയൽ എൻഫീൽഡ് ക്ലാസിക് 500’’ ബൈക്കുകൾ ഇടം വലം നോക്കാതെ വിൽപനയ്ക്ക് വെച്ചു.
പണ്ട് സ്പ്ലെൻഡറും പിന്നീട് പൾസറുമൊക്കെ അരങ്ങ് വാണിരുന്ന റോഡുകളിൽ റോയൽ എൻഫീൽഡ് ബൈക്കുകളുമെടുത്ത് വിറയുള്ള രാജാക്കൻമാരായി യുവാക്കൾ യാത്രചെയ്യാൻ തുടങ്ങിയിട്ട് അതികകാലമായില്ല. മൂന്നോ നാലോ വർഷങ്ങൾക്ക് മുമ്പ് ദൂരെ നിന്നും ആ ഗനഗംഭീര ശബ്ദം കേട്ട് നിർവൃതിയടഞ്ഞവരിൽ പലരും ഇന്ന് ബുള്ളറ്റ് ബുക്ക് ചെയ്ത് കാത്തിരിപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.