ന്യൂഡൽഹി: ഇന്ത്യൻ ആർമിക്കും എയർഫോഴ്സിനും ആദരമർപ്പിച്ച് റോയൽ എൻഫീൽഡ് പുതിയ ബൈക്ക് പുറത്തിറക്കി. റോയൽ എൻഫീൽഡ് സിഗ്നൽ ക്ലാസിക് 350യാണ് കമ്പനി പുതുതായി പുറത്തിറക്കിയ മോേട്ടാർ സൈക്കിൾ. ഡ്യുവൽ ചാനൽ എ.ബി.എസിെൻറ സുരക്ഷയോട് കൂടിയാണ് സിഗ്നൽ ക്ലാസിക് 350 ഇന്ത്യൻ നിരത്തിലെത്തുക. 1.62 ലക്ഷം രൂപയാണ് ബൈക്കിെൻറ ഷോറും വില. എ.ബി.എസ് കൂടി വേണമെങ്കിൽ 15,000 രൂപ അധികമായി നൽകണം.
നീല, ബ്രൗൺ നിറങ്ങളിലാവും ക്ലാസിക് 350 സിഗ്നൽ എഡിഷൻ വിപണിയിലെത്തുക. രണ്ട് മോഡലുകൾക്കും ബ്രൗൺ നിറത്തിലുള്ള സീറ്റുകളാണ് നൽകിയിരിക്കുന്നത്. സാഡിൽ ബാഗുകൾ, വലിയ വിൻഡ് സ്ക്രീനുകൾ എന്നിവയും ബൈക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ധന ടാങ്കിന് മുകളിൽ ഒരോ ബൈക്കിനും പ്രത്യേക നമ്പർ നൽകിയിട്ടുണ്ട്.
ഇതിന് പുറമേ എക്സ്ഹോസ്റ്റ്, മഫ്ലർ, എൻജിൻ, ഹാൻഡിൽ ബാർ, ഹെഡ്ലൈറ്റ് എന്നിവയിലെല്ലാം കറുപ്പിെൻറ സാന്നിധ്യം കാണാം. ഇന്ധന ടാങ്കിൽ സ്വർണ്ണ, പച്ച നിറങ്ങളിൽ റോയൽ എൻഫീൽഡിെൻറ പേര് ആലേഖനം ചെയ്തിട്ടുണ്ട്. സിംഗിൾ സീറ്റ് മോേട്ടാർ സൈക്കിളാണ് റോയൽ എൻഫീൽഡ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ പിൻസീറ്റ് കൂടി ഉൾപ്പെടുത്താനുളള സൗകര്യം കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. 346 സി.സി എയർ കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനാണ് റോയൽ എൻഫീൽഡിെൻറ കരുത്തനെ ചലിപ്പിക്കുന്നത്. 19.8 ബി.എച്ച്.പി പവറാണ് എൻജിനിൽ നിന്ന് ലഭിക്കുക. അഞ്ച് സ്പീഡ് ഗിയർബോക്സാണ് ട്രാൻസ്മിഷൻ. പിൻവശത്ത് അധികമായി ഡിസ്ക് ബ്രേക്ക് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.