മുംബൈ: സ്കുട്ടറുകളിൽ കരുത്തനായ മോഡലിനെ രംഗത്തിറക്കികൊണ്ട് വിപണി പിടിക്കാനുള്ള ശ്രമത്തിലാണ് പിയാജിയോ. കുറഞ്ഞ വിലക്ക് കുടുതൽ പവറുള്ള സ്കുട്ടർ വാങ്ങാൻ നടക്കുന്നവരെയാണ് അപ്രീലിയ ലക്ഷ്യം വെക്കുന്നത്. കാലങ്ങൾക്ക് ശേഷം വെസ്പയുമായിട്ടായിരുന്നു പിയാജിയോയുടെ ഇന്ത്യയിലേക്കുള്ള രണ്ടാം വരവ്. ഇപ്പോൾ അപ്രീലിയയിലുടെ ഇന്ത്യൻ ഇരുചക്ര വാഹനരംഗത്ത് തങ്ങളുടെ സ്ഥാനം അരക്കെട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ്.
ഡിസൈൻ
ഇന്ത്യയിൽ ഇന്ന് ലഭ്യമായ ഒാേട്ടാമാറ്റിക് സ്കുട്ടറുകളിൽ നിന്ന് വ്യത്യസ്തമാണ് അപ്രീലിയ എസ്.ആർ.150 ഡിൈസൻ. അഗ്രസീവ് ആയ ഹെഡ്ലാമ്പ് പുതിയ ഫ്രണ്ട് അപ്രോണും സ്കുട്ടറിനെ റോഡുകളിൽ രാജകീയമായമാക്കും. തായ്ലാൻറിൽ നിർമ്മിച്ച വീ 120/70 14 ഇഞ്ചിലുളള ടയറുകളാണ് കമ്പനി സ്കുട്ടറിനായി നൽകിയിരിക്കുത്. ഇത് വാഹനത്തിന് കരുത്ത് നൽകുന്നു. കറുപ്പും ചുവപ്പും ചേരുന്ന നിറം സ്കുട്ടറിനെ കൂടുതൽ സ്പ്പോർട്ടിയാക്കുന്നു. പിൻ വശത്തെ ഡിസൈനിൽ പോയിൻറഡ് ടെയിൽ ലാമ്പ് സ്പ്ളിറ്റ് ഗ്രാബ് റെയിലുകൾ എന്നിവയാണ് പ്രധാന പ്രത്യകതകൾ. ഡ്യുവൽ ടോൺ നിറത്തിലുള്ള സീറ്റുകളാണ് കമ്പനി സ്കുട്ടറിന് നൽകുന്നത്.
എഞ്ചിൻ
വെസ്പയിലുള്ള അതേ 150cc എഞ്ചിൻ തന്നെയാണ് അപ്രീലിയിലും കമ്പനി നൽകിയിരിക്കുന്നത്. ഇൗ എഞ്ചിൻ 11.4bhp പവറും 11.5Nm ടോർക്കും ഉൽപ്പാദിപ്പിക്കും. ഉയർന്ന ടോർക്ക് മിഡ്റേഞ്ച് ആക്സിലറേഷനിൽ അപ്രീലിയയെ കരുത്തനാക്കുന്നു. മുൻ വശത്തെ 220mm ഡിസ്ക് ബ്രേക്കും പിൻവശത്തെ 140mm ഡ്രം ബ്രേക്കുകളും വാഹനത്തിെൻറ ബ്രേക്കിങ് മികച്ചതാക്കുന്നു. എഞ്ചിനിന് കൂടുതൽ വൈബ്രഷൻ അനുഭവപ്പെടുന്നു എന്നതാണ് പലരും ഉന്നയിച്ച പരാതി പക്ഷേ കിടിലൻ ലുക്കിൽ അപ്രീലിയ അതെല്ലാം മറികടക്കുന്നു.
ഡ്രൈവിങ്
മുൻവശത്തെ ടെലിസ്കോപിക് സസ്പെൻഷനും പിൻവശത്തെ മോണോസ്കോപിക് സസ്പെൻഷനും വാഹനത്തിെൻറ റൈഡിംങ് മികച്ചതാക്കുന്നു. കോർണറുകളിലെ ൈഡ്രവിങ്ങിലും അപ്രീലിയ മികച്ച അനുഭവം നൽകുന്നു.
മികച്ച പെർഫോമൻസ് സ്കുട്ടറുകൾ ആഗ്രഹിക്കുന്നവരെയാണ് അപ്രീലിയ ലക്ഷ്യം വെയ്ക്കുന്നത്. 65,000 രൂപക്ക് ഇന്ന് ലഭിക്കാവുന്നതിൽ മികച്ച പെർഫോമൻസ് തരുന്ന സ്കുട്ടറാണ് അപ്രീലിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.