മലയാള സിനിമയിൽ മെഴ്സിഡെസിെൻറ ജി-വാഗൺ സ്വന്തമാക്കുന്ന ആദ്യതാരമായി ആസിഫ് അലി. ഗുരുഗ്രാം ആസ്ഥാനമാക്കി പ്ര വർത്തിക്കുന്ന ബിഗ് ബോയ്സ് ടോയ്സ് എന്ന സെക്കൻറ് ഹാൻഡ് കാർ ഷോറൂമിൽ നിന്നാണ് 2012 മോഡൽ ജി-വാഗൺ ആസിഫ് സ്വന്തമാക്കിയത്.
ലോകത്തിലെ ഏറ്റവും മികച്ച എസ്.യു.വികളിലൊന്നായി കണക്കാക്കുന്ന മോഡലാണ് ജി വാഗൺ. 1979ലാണ് ആദ്യ ജി വാഗൺ പുറത്തിറങ്ങുന്നത്. അതിന് ശേഷം ജി വാഗണിെൻറ നിരവധി മോഡലുകൾ മെഴ്സിഡെസ് ബെൻസ് പുറത്തിറക്കിയിരുന്നു. ഇതിൽ 2002 മുതൽ 2012 വരെ വിപണിയിലുണ്ടായിരുന്ന മോഡലാണ് ജി 55 എ.എം.ജി. ഈ മോഡലാണ് ആസിഫ് സ്വന്തമാക്കിയിരിക്കുന്നത്.
2014ൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത വാഹനത്തിന് കരുത്ത് പകരുന്നത് 5.5 ലിറ്റർ വി8 പെട്രോൾ എൻജിനാണ്. 507 പി.എസ് കരുത്തും 700 എൻ.എം ടോർക്കും വാഹനത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.