ബജാജിെൻറ സ്പോർട്സ് ബൈക്ക് ഡോമിനർ 250 ഇന്ത്യൻ വിപണിയിലെത്തി. 1.60 ലക്ഷമാണ് ബൈക്കിെൻറ ഷോറും വില. ഡോമ ിനർ 400നേക്കാളും 30,000ത്തോളം രൂപ കുറവാണ് പുതിയ മോഡലിന്. ഡോമിനർ 250യുടെ ബുക്കിങ് നേരത്തെ തന്നെ ബജാജ് ആരംഭിച്ചി രുന്നു.
248.8 സി.സി ഫ്യുവൽ ഇൻജക്റ്റഡ് സിംഗിൾ സിലിണ്ടർ എൻജിനാണ് ഡോമിനർ 250യുടെ ഹൃദയം. 8500 ആർ.പി.എമ്മിൽ 27 എച്ച്.പി കരുത്തും 6500 ആർ.പി.എമ്മിൽ 23.5 എൻ.എം ടോർക്കും എൻജിൻ നൽകും. ബി.എസ് 6 മലിനീകരണ ചട്ടങ്ങൾ പാലിക്കുന്നതാണ് എൻജിൻ. സ്ലിപ്പർ ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്സാണ് ട്രാൻസ്മിഷൻ. മണിക്കൂറിൽ 132 കിലോ മീറ്ററാണ് പരമാവധി വേഗത. 0-100 വേഗത കൈവരിക്കാൻ കേവലം 10.5 സെക്കൻഡ് മതിയാകും.
180 കിലോ ഗ്രാമാണ് ഡോമിനർ 250യുടെ ഭാരം. ഡോമിനർ 400മായി താരതമ്യം ചെയ്യുേമ്പാൾ ഭാരം നാല് കിലോ ഗ്രാം കുറവാണ്. മുൻ വശത്ത് 37 എം.എം യു.എസ്.ഡി ഫ്രണ്ട് ഫോർക്ക് ടെലിസ്കോപിക് സസ്പെൻഷനും പിന്നിൽ മൾട്ടി സ്റ്റൈപ്പ് അഡ്ജസ്റ്റബിൾ മോണോ ഷോക്ക് സസ്പെൻഷനുമാണ് നൽകിയിരിക്കുന്നത്. 17 ഇഞ്ച് ടൂബ്ലെസ്സ് ടയറുകളാണ് ഉള്ളത്. 300 എം.എം ഡിസ്ക് ബ്രേക്ക് മുന്നിലും 230 എം.എം ഡിസ്ക് ബ്രേക്ക് പിന്നിലും ഉൾപ്പെടുത്തിയിട്ടുണ്ട്. സുരക്ഷക്കായി ഡ്യുവൽ ചാനൽ എ.ബി.എസും ബൈക്കിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.