400 സി.സിയുടെ കരുത്തുമായി ബജാജ്​ ഡോമിനർ

മുംബൈ: ബജാജി​െൻറ കരുത്ത്​ കൂടിയ ബൈക്ക്​ ഡൊമിനർ ഡിസംബർ മധ്യത്തോടു കൂടി വിപണിയിലെത്തും. ബൈക്കി​െൻറ നിർമാണം മഹാരാഷട്രയിലെ ചകാൻ പ്ലാൻറിൽ ആരംഭിച്ചു കഴിഞ്ഞു. ബജാജി​െൻറ പ്ലാൻറിലെ വനിത എഞ്ചീനയർമാരാണ്​ പുതിയ ബൈക്കി​െൻറ നിർമാണത്തിന്​ തുടക്കം കുറിച്ചത്​​.

ബജാജി​െൻറ തന്നെ പൾസർ സീരിസിൽ പുതിയ 400 സി.സി ബൈക്ക്​ പുറത്തിറക്കാനായിരുന്നു കമ്പനി ആദ്യം തീരുമാനിച്ചത്​​. എന്നാൽ പുതിയ ബ്രാൻഡിൽ തന്നെ ബൈക്ക്​ പുറത്തിറക്കാൻ ബജാജ്​ പിന്നീട്​ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ്​ കരാ​േട്ടാ എന്ന ബ്രാൻഡ്​ പേര്​ പുതിയ ബൈക്കിന്​ നൽകാൻ ​ തീരുമാനിച്ചത്​. എന്നാൽ അവസാനം കരാ​േട്ടായും മാറ്റി ബൈക്കിന്​ ഡോമിനർ എന്ന പേര്​ നൽകുകയായിരുന്നു.

പൾസറി​െൻറ ഡിസൈൻ പാറ്റേൺ തന്നെയാവും പുതിയ ബൈക്കും പിന്തുടരുക. എന്നാൽ ബൈക്കി​െൻറ ഹൃദയം കെ.ടി.എം 390 ഡ്യൂക്കിൽ നിന്ന്​ കടം കൊണ്ടതാണ്​. ഡ്യൂക്കിൽ കണ്ട്​ പരിചയിച്ച 373.2സി സി സിംഗിൾ സിലിണ്ടർ എഞ്ചിനാണ്​ ഡൊമിനറിനും ബജാജ്​ നൽകിയിരിക്കുന്നത്​. 35bhp പവർ ഇൗ എഞ്ചിൻ നൽകും. ആറ്​ സ്​പീഡ്​ ഗിയർബോക്​സാണ്​ ഡൊമിനറി​െൻറ ട്രാൻസ്​മിഷൻ.

ഇന്ത്യയിൽ യുവാക്കളുടെ ഹരമാണ്​ ബജാജി​െൻറ പ​ൾസർ ശ്രേണിയിലുള്ള ബൈക്കുകൾ. എകദേശം അതേ രൂപഭാവങ്ങളുമായി കൂടുതൽ കരുത്തോടെയാണ്​ ബജാജ്​ പുതിയ ഡൊമിനറി​െന വിപണിയിലെത്തിക്കുന്നത്​. ഡൊമിനറിലൂടെ  ഇന്ത്യൻ വിപണിയിൽ വീണ്ട​ും തരംഗം സൃഷ്​ടിക്കാനാണ്​ ബജാജ്​ ലക്ഷ്യമിടുന്നത്​.

Tags:    
News Summary - Bajaj Dominar 400 Enters Production; Launch In Mid-December

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.