ഒരു വാഹനത്തെ വിലയിരുത്താൻ രണ്ടുവർഷമെന്നത് അത്ര പര്യാപ്തമായ കാലയളവല്ല. മാറ്റങ ്ങളിലൂടെയാണ് ഒാരോ വാഹനവും പൂർണതയിലെത്തുന്നത്. 2014 ഒാേട്ടാ എക്സ്േപായിലാണ് സി.എസ് 400 എ ന്ന ബൈക്ക് കൺസപ്റ്റിനെ ബജാജ് ആദ്യമായി അവതരിപ്പിച്ചത്. രണ്ടു വർഷങ്ങൾക്ക് ശേഷം 2016ൽ ഡേ ാമിനർ 400 എന്ന പേരിൽ യഥാർഥ ബൈക്ക് വിപണിയിലെത്തി.
അന്നുമുതലുള്ള ചരിത്രം പരിശോധി ച്ചാൽ വിൽപനയിൽ അത്ഭുതമൊന്നും കാട്ടാൻ ഡോമിനറിന് ആയിട്ടിെല്ലന്ന് മനസ്സിലാകും. ഇട ക്ക് ചില പരസ്യ ചിത്രങ്ങളിലൂടെ റോയൽ എൻഫീൽഡ് ബുള്ളറ്റുമായി കൊമ്പുകോർത്തെങ്കിലു ം ആനയോേടറ്റുമുട്ടി മരിച്ചതായേ നാട്ടുകാർ കരുതിയുള്ളൂ. ഡോമിനറുമായെത്തുേമ്പാൾ വ ലിയ ലക്ഷ്യങ്ങൾ ബജാജിനുണ്ടായിരുന്നു.
കരുത്തും ആഡംബരവും കുറഞ്ഞ വിലക്ക് ഇന്ത്യൻ ബൈ ക്ക് പ്രേമികൾക്ക് നൽകുകയായിരുന്നു അത്. ഡോമിനർ യാത്രകളെ ഹൈപ്പർ റൈഡുകൾ എന്നാണ് ബജാജ് വിളിച്ചത്. പക്ഷേ, ലക്ഷ്യം കൈവരിക്കുന്നതിൽ പകുതിപോലും വിജയിക്കാൻ ഡോമിനറിനായില്ല. ഇനിയെന്ത് എന്നതിന് മാറ്റം എന്ന് മാത്രമാണ് കമ്പനിക്ക് മുന്നിലുള്ള ഉത്തരം.
2019ൽ പരിഷ്കരിച്ച ഡോമിനറിനെ പുറത്തിറക്കുകയാണ് ബജാജ്. ചില അടിസ്ഥാനങ്ങളിൽ ഉൾെപ്പടെ മാറ്റവുമായാണ് പുതിയ ബൈക്ക് എത്തുന്നത്. കാഴ്ചയിൽ ചില്ലറ മാറ്റങ്ങൾ പുതിയ വാഹനത്തിനുണ്ട്. സൈഡ് മിററുകളിൽ അലൂമിനിയം തണ്ട് വന്നതും വീലുകളുടെ നിറം കറുപ്പായതും മാറ്റമാണ്. പിന്നിൽ ഡബ്ൾ ബാരൽ എക്സ്ഹോസ്റ്റ് വന്നു. ഇതോടെ ശബ്ദം കൂടുതൽ കരുത്തുള്ളതും രൂപം ആകർഷകവുമായി.
രണ്ട് ഇൻസ്ട്രമെൻറ് പാനലുകളാണുള്ളത്. ആദ്യത്തേത് സാധാരണപോലെയും രണ്ടാമത്തേത് ഇന്ധന ടാങ്കിന് മുകൾഭാഗത്തുമാണ് പിടിപ്പിച്ചിരിക്കുന്നത്. ശരാശരി ഇന്ധന ഉപഭോഗവും വേഗവും ട്രിപ്പ് ടൈം, ബാക്കിയുള്ള ഇന്ധനത്തിെൻറ അളവ് തുടങ്ങിയ വിവരങ്ങളും രണ്ടാമത്തെ ഡിസ്പ്ലേയിൽ ലഭിക്കും. വാഹനം ഒാടിക്കുേമ്പാൾ ഇതിലെ വിവരങ്ങൾ കാണാനാകാത്തത് പോരായ്മയാണ്. അൽപം ആയാസപ്പെട്ട് നോക്കിയാൽ മാത്രമാണ് ഡിസ്പ്ലേ കൺവെട്ടത്ത് വരുക.
ആദ്യംമുതലേ സൽപേരുള്ള എൻജിനായിരുന്നു ഡോമിനറിന്. 8000 ആർ.പി.എമ്മിൽ 35 എച്ച്.പി കരുത്തും 6500 ആർ.പി.എമ്മിൽ 35 എൻ.എം ടോർക്കും ഉൽപാദിപ്പിക്കുന്ന എൻജിൻ റിഫൈൻമെൻറിൽ അൽപം പിന്നിലാണെന്നത് മാത്രമായിരുന്നു പോരായ്മ. ഷാഫ്റ്റിലും ഫോർക്കിലും വന്ന മാറ്റങ്ങൾ ഡോമിനറിനെ കൂടുതൽ സ്ഥിരതയുള്ള ബൈക്ക് ആക്കിയിട്ടുണ്ട്.
കെ.ടി.എം ഡ്യൂക്കിനെപ്പോലെ അപ്സൈഡ് ഡൗൺ ഫോർക്കാണ് പുതിയ ഡോമിനറിന്. കരുത്തിൽ 5 എച്ച്. പിയുടെ വർധവുമുണ്ട്. കംപ്രഷൻ റേഷ്യോ 11.3:1ൽനിന്ന് 12:1ലേക്ക് മാറിയിട്ടുണ്ട്. എൻജിനിലെ മാറ്റങ്ങളിലൂടെ ഭാരത് സ്റ്റേജ് ആറ് ചട്ടങ്ങൾ പാലിക്കുന്ന എൻജിനായി ഡോമിനറിെൻറ ഹൃദയം മാറിയിട്ടുണ്ടെന്ന് ബജാജ് പറയുന്നു. പൊതുവെ ഭാരം കൂടിയ ഡോമിനറിന് മാറ്റങ്ങൾ വന്നതോടെ രണ്ടര കിലോ കൂടി.
പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ കൈവരിക്കാൻ പുതിയ ബൈക്കിന് 7.6 സെക്കൻഡ് മതി. നേരത്തേ അത് 8.4 സെക്കൻഡായിരുന്നു. ഡ്യൂക്ക് 390, ഹോണ്ട സി.ബി 300ആർ, ടി.വി.എസ് അപ്പാഷെ ആർ.ആർ 310 തുടങ്ങിയവയാണ് എതിരാളികൾ. 1.63 ലക്ഷത്തിൽനിന്ന് വില 1.80 ആയി ഉയരുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.